Image

ഈസ്റ്റര്‍ ഞായറാഴ്ച നടന്നവെടിവെപ്പില്‍ 4 കുട്ടികള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

പി.പി.ചെറിയാന്‍ Published on 20 April, 2014
ഈസ്റ്റര്‍ ഞായറാഴ്ച നടന്നവെടിവെപ്പില്‍ 4 കുട്ടികള്‍ മരിച്ചു,  മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ചിക്കാഗൊ : ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന കുട്ടികളുടെ നേര്‍ക്ക് അജ്ഞാത തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഇന്ന് വൈകീട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സൗത്ത് സൈഡ് പാര്‍ക്ക് മാനര്‍ നൈമ്പര്‍ഹുഡിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവര്‍ 11 മുതല്‍ 15 വയസ്സ് പ്രായമുള്ള കുട്ടികളാണ് ചിക്കാഗൊ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

പരിക്കു പറ്റിയ കുട്ടികളില്‍ 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പരിക്ക് അതീവ ഗുരുതരമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ കോര്‍ണര്‍ ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരിച്ച കുട്ടികളുടെ പേരുവിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. അകാരണമായാണ് വെടിവെച്ചതെന്ന് സംഭവത്തിന് ദൃക്ക്‌സാക്ഷിയായ 61 വയസ്സുക്കാരന്‍ പറഞ്ഞു.

ഈസ്റ്ററിന് ബാര്‍ബിക്യൂ ഉണ്ടാക്കി കഴിച്ച്, സമീപത്തുള്ള സ്‌ക്കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ കളിച്ചതിനുശേഷം രാത്രി 7.30 നോടെ വീട്ടിലേക്ക് വരികയായിരുന്ന കുട്ടികളെന്ന് മരിച്ച രണ്ടു കുട്ടികളുടെ അമ്മാവന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിമുതല്‍ നടന്ന വെടിവെപ്പുകളില്‍ ചിക്കാഗൊ പരിസരത്തുമാത്രം 90 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗത്ത്മിഷിഗണ്‍ അവനു പോലീസ് പറഞ്ഞു.

ഈസ്റ്റര്‍ ഞായറാഴ്ച നടന്നവെടിവെപ്പില്‍ 4 കുട്ടികള്‍ മരിച്ചു,  മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക