Image

ഹൂസ്റ്റണില്‍ സുവിശേഷമഹായോഗങ്ങള്‍ വ്യാഴാഴ്ച മുതല്‍

ജീമോന്‍ റാന്നി Published on 20 April, 2014
ഹൂസ്റ്റണില്‍ സുവിശേഷമഹായോഗങ്ങള്‍ വ്യാഴാഴ്ച മുതല്‍
ഹൂസ്റ്റണ്‍ : യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24, 25, 26 തീയതികളില്‍(വ്യാഴം, വെള്ളി, ശനി) ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന സുവിശേഷയോഗങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

അനുഗ്രഹീത സുവിശേഷപ്രസംഗകന്‍ മിഷന്‍സ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഡോ.ജോര്‍ജ്ജ് ചെറിയാന്‍ (നവജീവോദയം, തിരുവല്ല) മുഖ്യപ്രസംഗകാനിയിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം 7 മണിയ്ക്ക് ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിയ്ക്കും. ഈ ആത്മീയവിരുന്നിലേക്ക് സഭാവ്യത്യാസമെന്യേ ഏവരും കടന്നുവന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കെ.ബി. കുരുവിള- 281- 636-0327
മത്തായി കെ. മത്തായി- 281 277 1482
പി.ഐ. വര്‍ഗീസ്- 713-436-2880
എ.എം.ഏബ്രഹാം-281-208-3473
ജോണ്‍ കുരുവിള- 281-416-1706

റിപ്പാര്‍ട്ട് : ജീമോന്‍ റാന്നി

ഹൂസ്റ്റണില്‍ സുവിശേഷമഹായോഗങ്ങള്‍ വ്യാഴാഴ്ച മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക