Image

കേരള ക്ലബ്ബിന്റെ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ വിഞാനപ്രദമായി

വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയ്‌റ്റ്‌ Published on 20 April, 2014
കേരള ക്ലബ്ബിന്റെ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ വിഞാനപ്രദമായി
ഡിട്രോയ്‌റ്റ്‌: ഡിട്രോയ്‌റ്റിലും പരിസരപ്രദേശത്തും ഉള്ള മലയാളീ സമൂഹത്തിന്റെ ഉന്നമനത്തിനായി 1975 മുതല്‍ ഏകദേശം 39 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മലയാളീ സംഘടനയാണ്‌ ദി കേരള ക്ലബ്‌. സാമൂഹ്യസേവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളക്ലബ്‌, ഡിട്രോയ്‌റ്റിലെ മലയാളീ സമൂഹം നേരിടുന്ന ആരോഗ്യം, സാമ്പത്തികം, ഇമ്മിഗ്രേഷന്‍, പൗരന്മാരുടെ നിയമപരവും സംഘടനാപരവുമായ അവകാശങ്ങള്‍, റിയല്‍എസ്‌റ്റേറ്റ്‌&മോര്‍ട്ട്‌ഗേജ്‌, കരിയര്‍ കൗണ്‌സ്സിലിംഗ്‌ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ സംശയദുരീകരണം നടത്തുകയും ചെയ്‌തു.

ഡയബീറ്റിസ്‌ ആന്‍ഡ്‌ ആള്‍കഹോളിസം, കുട്ടികളിലെ ഒബേസിറ്റി, ബ്ലഡ്‌പ്രഷര്‍, കുട്ടികളിലെ സ്വഭാവപ്രശ്‌നങ്ങള്‍, റ്റീനേയ്‌ജ്‌ കുട്ടികളിലെയും, ഇന്ത്യന്‍ ചെറുപ്പക്കാരുടെ ഇടയിലെ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു പരിപാടിയില്‍ ചര്‍ച്ചചെയ്‌തചിലവിഷയങ്ങള്‍.

ബിനുപണിക്കരുടെ ആശയത്തിന്‌ ഈവര്‍ഷത്തെ ഭരണസമിതിപൂര്‍ണ പിന്തുണനല്‍കിയതോടെ കാര്യങ്ങള്‍ വളരെപെട്ടെന്ന്‌ തന്നെപ്രവത്തികമാക്കുവാന്‍ ഇടയായി.പ്രസിന്റ്‌ അനില്‍കുമാര്‍, സെക്രട്ടറി സുഭാഷ്‌ രാമചന്ദ്രന്‍, ട്രഷറര്‍ ജെയ്‌സണ്‍ ജോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധകമ്മിറ്റികള്‍രൂപീകരിച്ചു വളരെ ചിട്ടയയിട്ടാണ്‌ പരിപാടികള്‍ നടത്തപ്പെട്ടത്‌.

പ്രോഗ്രാം സമയനിഷ്ട്‌ടയുടെ കാര്യത്തില്‍ വളരെ കൃത്യതപാലിച്ചു എന്നു ഇന്റെഗ്രേറ്റിവ്‌ മെഡിസിനെക്കുറിച്ചു സംസാരിച്ച ജെയിന്‍ മാത്യൂസ്‌ (ഗുഡ്‌ഹോപ്പ്‌ ഹോം കെയര്‍) അഭിപ്രായപ്പെട്ടു. സമൂഹ നന്മയ്‌ക്കു സഹായകമാകുന്ന ഇത്തരംപരിപാടികള്‍ ഇനിയും മിഷിഗണില്‍ നടത്തണമെന്ന്‌ പൊതുജനം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:രമ്യ അനില്‍കുമാര്‍ 2482191805, സുഭാഷ്‌ രാമചന്ദ്രന്‍ 2484941825, ജെയ്‌സണ്‍ ജോസ്‌ 7343067823.
കേരള ക്ലബ്ബിന്റെ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ വിഞാനപ്രദമായികേരള ക്ലബ്ബിന്റെ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ വിഞാനപ്രദമായികേരള ക്ലബ്ബിന്റെ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ വിഞാനപ്രദമായികേരള ക്ലബ്ബിന്റെ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ വിഞാനപ്രദമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക