Image

ഗിരിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി

Published on 20 April, 2014
ഗിരിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി
ന്യൂഡല്‍ഹി: മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേയ്ക്ക് പോകേണ്ടിവരുമെന്ന് പ്രസംഗിച്ച ബിഹാറിലെ മുതിര്‍ന്ന നേതാവ് ഗിരിരാജ് സിങ്ങിനെതിരെ ബി.ജെ.പി.
 ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളുടെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന് ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞു. മോദി പ്രധാനമന്ത്രിയായാല്‍ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താനിലേയ്ക്ക് പോകേണ്ടിവരുമെന്ന് ആരാണ് ഗിരിരാജിനോട് പറഞ്ഞതെന്നും രാജ്‌നാഥ് ചോദിച്ചു.

ഗിരിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്, ആര്‍ .ജെ.ഡി, ജെ.ഡി.യു. എന്നിവരും രംഗത്തുവന്നു. ഗിരിരാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് മീം അഫ്‌സല്‍ പറഞ്ഞു. ഗിരിരാജ് സിങ്ങിനെ ജയിലിലിടണമെന്നും അഫ്‌സല്‍ ആവശ്യപ്പെട്ടു. ബി.ജെ.പി.യുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഗിരിരാജ് സിങ്ങിന്റെ പ്രസംഗത്തില്‍ തെളിഞ്ഞതെന്ന് ജെ.ഡി.യു. നേതാവ് അലി അന്‍വര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് റാലിയില്‍ മുന്‍ ദേശീയാധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു നവാഡ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ ഗിരിരാജ് സിങ്ങിന്റെ പ്രസംഗം.

മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയി രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തെയും നരേന്ദ്ര മോദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ഒതുക്കുകയോ ചെയ്യുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വാജ്‌പേയിക്ക് ജസ്വന്ത് സിങ്ങിന്റെയോ എല്‍ കെ അദ്വാനിയുടെയോ ഗതി വരുമായിരുന്നു. വാജ്‌പേയി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങിയത് വലിയ ഭാഗ്യമായിപ്പോയി. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ദുര്‍ഗതി നമുക്ക് കാണേണ്ടി വന്നേനെ.
ഇന്ത്യയിലെ ബിസിനസ്സുകാരുടെ കാവല്‍ക്കാരനാണ് മോദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക