Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം.

Published on 20 April, 2014
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം.

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്‍്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്‍്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉന്നതരുടെ ഒത്താശയോടെ ക്ഷേത്രത്തില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം പുറത്തേക്ക് കടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്ന് മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍. ക്ഷേത്രസ്വത്ത് മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഉത്തരവാദികളെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരണം. ക്ഷേത്രത്തിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന്‍െറ മറവില്‍ സ്വകാര്യ താല്‍പര്യങ്ങള്‍ തിരുകി കയറ്റാനാണ് അമിക്കസ് ക്യൂറി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അമിക്കസ് ക്യൂറിയുടെ കണ്ടത്തെല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍െറ വിശ്വാസ്യത തകര്‍ക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ ലക്ഷം കോടി രൂപയുടെ അമൂല്യസമ്പത്തുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് രാജകുടുംബത്തിന്‍െറ സത്യസന്ധത പുകഴ്ത്തപ്പെട്ടതാണ്.
17 കിലോ സ്വര്‍ണവും മൂന്ന് ശരപ്പൊളിമാലയും കൈമാറിയെന്ന് സ്വര്‍ണപ്പണിക്കാരനും മാര്‍ത്താണ്ഡവര്‍മയുടെ വിശ്വസ്തനുമായിരുന്ന രാജു മൊഴി നല്‍കിയതായി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണമുയര്‍ന്നതാണ്. ഇതുസംബന്ധിച്ച് കോടതിയെ സമീപിച്ച സുന്ദര്‍രാജും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും മുമ്പുതന്നെ ഇക്കാര്യങ്ങള്‍ ഉന്നയിച്ചതുമാണ്. ഗോപുരം സ്വര്‍ണം പൂശിയതില്‍ തട്ടിപ്പ് നടന്നെന്ന ആരോപണവും മുമ്പ് ഉയര്‍ന്നിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച 575 പേജുള്ള റിപ്പോര്‍ട്ടിലെ 247 മുതല്‍ 252 വരെ പേജുകളിലാണ് സ്വര്‍ണക്കടത്ത് പരാമര്‍ശിക്കുന്നത്. ഒന്നാംനമ്പര്‍ പണിപ്പുര തുറക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ ഇല്ളെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സഹായത്തോടെ പൂട്ടുപൊട്ടിച്ചാണ് തുറന്നത്. സ്വര്‍ണപ്പണികള്‍ നടന്നതിന്‍െറ ലക്ഷണം മുറിക്കകത്തുണ്ടായിരുന്നു. അവിടെനിന്ന് ലഭിച്ച ഒരു പെട്ടിയില്‍ സ്വര്‍ണം മണലില്‍ കലര്‍ത്തിയ നിലയില്‍ കണ്ടത്തെി. അതിന്‍െറ ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
സ്വര്‍ണപ്പണിക്കാരനായിരുന്ന രാജുവില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് ലോറിയില്‍ സ്വര്‍ണം കലര്‍ന്ന മണല്‍ ഇവിടെനിന്ന് തഞ്ചാവൂര്‍ ജ്വല്ളേഴ്സ് കടത്തിക്കോണ്ടുപോയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണം കടത്തിയതിലുള്ള കുറ്റബോധംകൊണ്ടാകാം ക്ഷേത്രത്തിന് ഒരു സ്വര്‍ണ കാണിക്കപ്പെട്ടി ജ്വല്ലറി സംഭാവന ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് സ്വര്‍ണം കടത്തിയെന്നതിന് വ്യക്തമായ തെളിവായി ശേഷിക്കുന്നതും. ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടാകാമെന്നും അമിക്കസ് ക്യൂറി പറയുന്നു. കാണിക്കപ്പുരയില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് സ്വര്‍ണം ഉരുക്കുന്ന മെഷീന്‍ കണ്ടത്തെിയത്. ദൈനംദിന കാര്യങ്ങളില്‍പോലും ശിവസേന ഇടപെടുന്നതിനും ക്ഷേത്രസമ്പത്ത് ഇവര്‍ കൈവശം വെക്കുന്നതിനുമെതിരെ ശക്തമായ വിയോജിപ്പാണ് അമിക്കസ് ക്യൂറിക്കുള്ളത്.


Join WhatsApp News
Jacko Mattukalayil 2014-04-20 19:57:15
അനേകായിരം കോടി രൂപ വില വരുന്ന ഈ ദ്രവ്യ സ്വത്തുക്കൾ രാജ-ഭരണകാലത്ത് നാനാരീതികളിൽ കൊള്ളയടിച്ചും, പിടിച്ചുപറിച്ചും, കയ്യേറ്റത്തിലൂടെയും കൈവശപ്പെടുത്തിയ സ്വത്തുക്കൾ കൂടി ഉൾപ്പെട്ടതാണ്. കയ്യൂക്കുള്ള മറ്റൊരുത്തന്റെ ആക്രമണത്തോടെ അവ താമസിയാതെ നഷ്ടപ്പെടുമെന്നു പിന്നീടുള്ള ഓരോ രാജാവും ഭയപ്പെട്ടിരുന്നിരിക്കണം. അതുകൊണ്ട് കരിങ്കൽത്തുരങ്കങ്ങളും അറകളും പണിതു അതിനുള്ളിൽ അവകൾ ഒളിച്ചുവെച്ചു. അതിനു വേണ്ടിവന്ന വമ്പിച്ച കരിങ്കൽപ്പണികൾ ക്ഷേത്രം പണിതതുകൊണ്ട് ഉണ്ടായതെന്ന് അനുമാനിക്കാൻ - ശത്രുവിനെ കബളിപ്പിക്കാൻ - ശ്രീ പത്മനാഭനെ അതിനു മുകളിൽ പ്രതിഷ്ടിച്ചു ക്ഷേത്രവുമു ണ്ടാക്കി. പെട്ടെന്നു കണ്ടുപിടിക്കാനും, കവർന്നെടുക്കാനും പ്രയാസമുണ്ടാവും വിധമുണ്ടാക്കിയ അറകളിലെ സ്വത്തു വിവരങ്ങൾ ക്രമേണ പുതിയ തലമുറ രാജാക്കന്മാർക്കും പരിചിതമല്ലാതായി വന്നിരിക്കാം. ഒരു മുടിയനായ പുത്രനുണ്ടായ  തന്ത-രാജാവ് വിവരങ്ങൾ പൊന്നുമോന് നല്കുവാൻ മടിച്ചിരിക്കുമല്ലോ. ചുരുക്കത്തിൽ തങ്ങൾക്കു തന്നെ തുറക്കാൻ വയ്യാത്ത വിധം അറകൾ ഇക്കാലമത്രയും കിടന്നതുകൊണ്ട്  ഭാരിച്ച ധനശേഖരം നഷ്ടപ്പെടാതെയും ആരുടേയും കണ്ണിൽപ്പെടാതെയും അതിജീവിച്ചു. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ ഇപ്പോൾ അതു വന്നു വീണിരിക്കുന്നത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഫ്രാഡു സമൂഹത്തിന്റെ, ട്രഷറിയുടെ ചരടു വലിച്ചു അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന - പണത്തിനു പരതി നടക്കുന്ന, പരാക്രമികളായ മന്ത്രി-ഉദ്യോഗസ്ഥപ്പടകളുടെ നിയന്ത്രണത്തിലും, സാധാരണക്കാരായി മാറിക്കഴിഞ്ഞിട്ടും പഴയ സ്ഥാനവും ബന്ധവും കാണിച്ചു കയ്യിട്ടുവാരാൻ അറയുടെ താക്കോലും കൈവശമാക്കി ശ്രീപത്മനാഭാ കാത്തുകൊൾക എന്നു പറഞ്ഞു കൊണ്ട് ചന്ദനവും തേച്ചു കാലിച്ചാക്കുമായി അറകൾ തപ്പുന്ന രാജകുടുംബത്തിന്റെയും മുന്നിൽത്തന്നെ! ആർക്കും ഊഹിക്കാവുനുള്ളതെയുള്ളൂ ഇനി എന്താണ് സംഭവിക്കുക എന്ന കാര്യം!

കഴിവില്ലാത്ത ഒരു സമൂഹത്തിനു ഇത്തരത്തിൽ വലിയ നിധികൾ കാത്തു സൂക്ഷിക്കാനാവില്ല. രാജ്യത്തിന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഏഴാം കടൽ കടത്തി അമേരിക്കയിലും യൂറോപ്പിലും ഉള്ള ബാങ്കുകളിൽ നിക്ഷിപിച്ചിരിക്കുമ്പോൾ, ശ്രീപത്മനാഭ ക്ഷേത്രത്തിൽ കരിങ്കൽ മുറികളിൽ പാത്തു വെച്ചിരിക്കുന്ന സ്വർണ്ണനിധി എത്രമാത്രം  സുരക്ഷിതമാണ്?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക