Image

യേശുവിനോടു!!!! (കവിത: സോയ നായര്‍)

Published on 20 April, 2014
യേശുവിനോടു!!!! (കവിത: സോയ നായര്‍)
പീഡാനുഭവങ്ങളും
കുരിശു ചുമക്കലും
ക്രൂശിലേറ്റും കഴിഞ്ഞു
നാഥന്‍ ഉയര്‍ത്തെഴുന്നേറ്റൂ...
മനുഷ്യര്‍ക്കു വേണ്ടി
ഇത്രയും പീഢനം
ഏറ്റു വാങ്ങിയ അങ്ങ്‌
ആഗ്രഹിക്കുന്നുണ്ടൊ
പീഢനാനുഭവങ്ങള്‍
വാക്‌ചാതുര്യത്താല്‍
മഹത്വപ്പെടുത്തുകയും
പ്രവര്‍ത്തികളില്‍
മറ്റുള്ളവര്‍ക്ക്‌ കുരിശാകുകയും
ചെയ്യുന്ന കുഞ്ഞാടുകളുടെ
ക്രൂശിക്കല്‍!!!
അങ്ങു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
നിമിഷങ്ങള്‍
ആഹാരസമൃധമാക്കാന്‍
ഒരിക്കലും
ഉയിര്‍ത്തെഴുന്നേല്‍ക്കാത്ത
ബലിമൃഗങ്ങള്‍
അവരാണു പ്രഭൊ
ഈ പൊന്‍പ്രഭാതം
പ്രത്യാശയുള്ളതാക്കി
തീര്‍ക്കുന്നതും
നാഥനു വേണ്ടി
ക്രൂശിലേറുന്നതും !!!


സോയ നായര്‍
ഫിലാഡല്‍ഫിയാ
യേശുവിനോടു!!!! (കവിത: സോയ നായര്‍)
Join WhatsApp News
vayanakaran 2014-04-20 17:46:27
മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന് കർത്താവ്
പറഞ്ഞിട്ടുണ്ടോ. അത് നമ്മുടെ ബുദ്ധനല്ലെ
പറഞ്ഞത്. നല്ല ഭക്ഷണമെന്ന് പറയുന്നത്
അല്പ്പം ഇറച്ച്ചിയൊക്കെ കൂട്ടി കഴിക്കുന്നതല്ലേ.
മൃഗങ്ങൾ ഉയർതെഴുന്നെറ്റൽ മനുഷ്യര്ക്ക് വയർ
ശസ്ത്ര് ക്രിയ ചെയ്യേണ്ടി വരും.
Truth man 2014-04-20 18:30:09
Dear writer I agreed with vayanakkaran. Jesus said don,t kill
human being .Let me tell you ,for example  your mother killed by a snake .You must kill that snake, otherwise your father also will by that snake. That is not sin.According to Jesus we can kill fish
and eat.But do not kill human being. Listen what you write
Vimarsakan 2014-04-21 02:52:13
In my knoeledge the kaviyatri is a non vegetarian. A writer must be an example! She don't have any right to criticise others eating habit.
Tom Mathews 2014-04-21 03:44:58
Dear Soya: Don't be bothered by the negativity in the minds of some people who refuse to appreciate beauty surrounding us and Nature itself. To me, your poem is symbolic of the cruelty we see daily of man against man , even in the distant land of Ukraine. Readers, don't take Soya's poem literally. Tom Mathews, New Jersey
Jose Nirappalil 2014-04-21 05:43:57
കൊല്ലാൻ പോകുക യാനെനറിയാതെ പാവം മൂരികൾ ചിലപ്പോള മുക്രയിട്ട് നടക്കുന്നു. അവരക്കെന്തരിയാ ഇരച്ച്ചിവേട്ടുക്കാരന്റെ മനസ്സിനെപ്പറ്റി.
vaayanakkaaran 2014-04-21 06:53:49
 ‘ഉയിർത്തെഴുന്നേൽക്കാത്ത ബലിമൃഗങ്ങളു’ടെ കഷ്ടകാലം പണ്ടുപണ്ടേ തുടങ്ങിയതാണ്. 1500 ബി. സി. യിലെഴുതപ്പെട്ട ഋഗ്വേദം മൺധലം 1, സൂക്തം 162 ൽമൃഗബലി നടത്തേണ്ട വിശദ നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്.
വിദ്യാധരൻ 2014-04-21 07:30:30
കൊല്ലുന്നവരുടെ ക്രൂരതയും കൊല്ലപ്പെടുന്നവരുടെ നിസ്സഹായതയും യേശുവിന്റെ പീഡാനുഭവങ്ങളും ക്രൂശുമരണവും വളരെ വ്യക്തമായി നമ്മളോട് സംസാരിക്കുന്നു. മനുഷ്യവർഗ്ഗത്തെ സ്നേഹമെന്ന നൂലിൽ കോർത്തിണക്കി ഈ അനീതികൾക്ക് പരിഹാരം കാണാമെന്നും അദ്ദേഹം കാട്ടി തരുന്നു. അദ്ദേഹത്തിനെ പാത പിന്തുടരുന്നവർക്ക് പീഡിപ്പിക്കലിന്റേയും പീഡിപ്പിക്കപ്പെടലിന്റെയും ആവശ്യം ഉതിക്കുന്നില്ല. കവിയിത്രി വളരെ ശക്തിയായി ഈ ഭാഗം കവിതയുടെ ആദ്ധ്യഭാഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ന് ലോകത്ത് പ്രസംഗത്തിന്റെ സമയമാണ് പ്രവർത്തിയുടെ സമയമല്ല. പൊള്ളയാ ജീവിതത്തിന്റെ സമയമാണ് (നിർഭാഗ്യകരം എന്ന് പറയട്ടെ പൊള്ളയായ കവിതകളും കഥകളും അതിനനുസരിച്ച് ധാരാളം ഇറങ്ങുന്നു) . ഈ കാര്യത്തിൽ എല്ലാവരും തുല്യരാണ് മനുഷ്യരും അവർ സൃഷ്‌ടിച്ച മതങ്ങളും അവരുടെ കാവൽക്കാരും.. ഇതാണ് കവിയിത്രി രണ്ടാമതായി കവിതയിലൂടെ വരച്ചു കാട്ടാൻ ശ്രമിക്കുന്നത്. മധ്യാപാനവും അമിതമായ ഇറച്ചി തീറ്റയും സ്വന്തം ജീവിതം നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെ ദുഷ്ക്കരമാക്കുകയും ചെയൂം. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിയുന്ന ദിവസമാണ് പുനരുദ്ധാനദിവസം. ഇതിന്റെ കെടുതികൾ അറിയണം എങ്കിൽ കേരളത്തിലെ വീട്ടമ്മമാരോട് ചോദിച്ചാൽ മതി. ഇതും കൊച്ചു കവിതയിലൂടെ ധ്വനിക്കുന്നതായി എനിക്ക് തോന്നുന്നു. "ഒരു രാജ്യത്തിന്റെ മഹത്വം നിർണ്ണയിക്കുന്നത്‌ ആ രാജ്യം അവരുടെ മൃഗങ്ങളെ എങ്ങനെ കരുതുന്നു എന്നതിന്റെ അടിസ്താനത്തിനത്തിലാണ്" (ഗാന്ധിജി). നല്ലൊരു കവിതയ്ക്ക് കവിയിത്രി തികച്ചും അഭിനന്ദനം അര്ഹിക്കുന്നു.
Jacko Mattukalayil 2014-04-21 11:15:30
ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രമേയം കവിതയിൽ  കാണാനുണ്ട്. അനീതിക്കും അക്രമത്തിനും എതിരെ പോരാടാൻ തന്റെ ജീവൻ വരെ നല്കിയ ക്രിസ്തുദേവൻ ആ മരണത്തെ അതിജീവിച്ചുയർന്നു സ്വർഗ്ഗസ്ഥനായി, മനുഷ്യനു പാപമോചനം നൽകി. അതുൾക്കൊള്ളുന്ന അനുയായികൾ അതിന്റെ ഓർമ്മദിനാഘോഷത്തിൽ പോലും, അറിഞ്ഞോ അറിയാതെയോ, തികച്ചും നിഷ്ടൂരമായ പ്രവർത്തി - മറ്റൊരു ദൈവസൃഷ്ടിയുടെ ജീവൻ അപഹരിക്കുന്നു  ''നല്ല ഭക്ഷണം" കഴിക്കാൻ! എന്തൊരു കടുംകൈ! എത്ര കഷ്ടം! നീചമായ പാപകർമ്മം! എതിർത്തു നിൽക്കാൻ കഴിവില്ലാത്ത,  ജീവിതം കാലം മുഴുവൻ മനുഷ്യനു ഗുണം ചെയ്തു കഷ്ടപ്പെട്ട ദൈവസൃഷ്ടികളായ സാധുമൃഗങ്ങളെ മനുഷ്യനു ''നല്ല ഭക്ഷണം" കഴിക്കുന്നതിനു അറുംകൊല ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാവും?  നമ്മോടോപ്പം ജീവിക്കാൻ അനുവദിച്ചയച്ച  ദൈവസൃഷ്ടികളായ മൃഗങ്ങളെ നമുക്ക് കൊല്ലാമെന്നൊ? ദൈവസന്നിധിയിൽ അതു ചോദ്യം ചെയ്യപ്പെടില്ലാന്നോ? അങ്ങേയറ്റം നിഷ്ടൂരവും അധർമ്മവുമായ ഈ പാപകർമ്മത്തിൽ നിന്ന് ജന്തുവർഗങ്ങളെ രക്ഷിക്കാൻ യേശുദേവൻ തന്നെ നേരിട്ട് വരട്ടെ എന്നാണോ? കരുണയർഹിക്കുന്ന ഈ ജീവികളുടെ നിസ്സാഹാതയിൽ വേദനിക്കുന്ന ഹൃദയത്തോടെ തൂലിക ചലിപ്പിച്ച സോയക്ക് അഭിനന്ദനം!
non-veg lover 2014-04-21 12:13:44

The argument for vegetarianism is now promoted by Hindutva groups. Unfortunately, majority of Hindus are non-vegetarian. In Bengal, the Brahmins eat fish.

Eating non-veg is allowed by the nature’s law. The lion eats other animals, the king cobra eats smaller snakes etc.

Those who argue for vegetarianism is mostly upper caste, who need not work physically. Can a soldier eat only veg and fight? He will not have the stamina. Can people living in cold countries like the US survive on veg? No.

So nothing unnatural about it.

This is like saying that cremation of dead body is better. Is it? If 700 crore humans are cremated, the sky will be filed with smoke and trees would be cut and humans cannot be able to live on earth.

Some people can afford veg, cremation etc.

The same vegetarians in Gujarat, had no remorse in killing fellow Gujaratis after the Godhra train incident. The argument was: it was reaction for an action.!

Anthappan 2014-04-21 12:33:31
Many Christians celebrate Easter with pomp and proud and defeats the purpose of Jesus’s life and teaching on earth and burry his message in the belly with alcohol and good food. The main theme of the poetry is not killing the animal rather killing the message of the Easter. Good poem.
കൊട്ടൂടി 2014-04-21 13:08:46
മൃഗങ്ങളെ കശാപ്പു ചെയ്യരുതെന്ന് കർത്താവ് പറഞ്ഞിട്ടില്ല. പക്ഷെ വാളെടുക്കുന്നവ്ൻ വാളാലേ എന്ന് പറഞ്ഞിട്ടുണ്ട്. ബുദ്ധൻ അതികം ഒന്നും പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം മിക്കവാറും ധ്യാനത്തിൽ അല്ലായിരുന്നോ? എന്നാൽ ഇപ്പോൾ ചിലര് ബുദ്ധനെ ഒക്കെ ഈസ്റ്റ്രിനു അടിച്ചുകേറ്റിയിട്ട് അതുപോലെ ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്
Moncy kodumon 2014-04-22 05:28:42
I agreed with Mr.tom mathew said
Soya said nothing about the animal
 Kunjadukal.......... This poem is very thoughtful
Secret Admirer 2014-04-22 08:39:05
I agree with Toma Mathew and Kudamon
Jack Daniel 2014-04-22 08:51:07
Soya didn't say anything about animals but the animals are talking about her.
Soya Nair 2014-04-23 10:01:43

എന്റെ കവിത വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിൽ അതിയായ സന്തോഷവും പ്രത്യെകനന്ദിയും...
ഈ കവിത മത വികാരങ്ങളെ വ്രണപ്പെടുത്തുവാനോ ആഹാര രീതികളെ ചോദ്യം ചെയ്യുക എന്ന ഉദ്ധേശത്തോടു കൂടിയോ എഴുതിയതല്ല... പ്രക്രുതിയുടെ സംന്തുലിതാവസ്ഥയ്ക്കു മനുഷ്യരും മൃഗങ്ങളും സംസ്കരണം ചെയ്യപ്പെടണം.. 
മനുഷ്യനന്മയ്ക്കു വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്തു ക്രൂശിലേറി യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പ്‌ ആഘോഷപൂരിതമാക്കുമ്പോൾ ആഘോഷത്തിനു പിറകിൽ ( ഒറ്റികൊടുക്കുന്നവരും, വഞ്ചകരും, കൊലപാതകരും , തള്ളിപറയുന്നവരും) ഉൾപ്പെടുന്നു... ആ നാഥന്റെ ഉയിർപ്പു ദിനത്തിൽ ബലിയാക്കപ്പെടുന്ന എല്ലാ  ജീവനും ( മനുഷ്യരും മൃഗങ്ങളും ) അവർ മാത്രമാണു നാഥന്റെ ഉയിർപ്പിനു വേണ്ടി ത്യാഗം ചെയ്യുന്നതു... അല്ലാതെ ബൈബിൾ വചനങ്ങൾദിനവും പ്രാർത്ഥനയിൽ  വായിക്കുകയും അതിൽ പറഞ്ഞിരിക്കുന്നതിനു വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അല്ല ആ നാഥന്റെ ഉയിർപ്പിനെ പ്രത്യാശ ഉള്ളതാക്കി തീർക്കുന്നതു... പ്രക്രുതിയും ജീവജാലങ്ങലെയും നശിപ്പിക്കാൻ നമ്മൾ ആർക്കും തന്നെ അവകാശമില്ല... ആരും പാലിക്കാതെ പോകുന്ന സത്യവും അതു തന്നെ( ഈ ഞാൻ ഉൾപ്പെടെ)..യേശുവിനെ കുറിച്ച്‌ പ്രകീർത്തിക്കുന്നവരുടെ കവിതകൾക്കു താഴെ അഭിപ്രായങ്ങൾ ആരും തന്നെ എഴുതി കണ്ടില്ല..സത്യങ്ങൾ മറച്ചു വെയ്ക്കാതെ എഴുതിയ എനിക്കു ഇത്രയും അഭിപ്രായങ്ങൾ നൽകിയതിനും ഒത്തിരി നന്ദി...ഈ കവിതയിലെ " ആഹാരസമൃദ്ധം" എന്ന വാക്കിലെ ആശയം ഉൾക്കൊണ്ടു ഈ കവിത വായിക്കുക... ഒരു മാസഭുക്ക്‌ അല്ലെങ്കിൽ സസ്യഭൂക്ക്‌ എന്നീ വിഭാഗങ്ങളെ ചോദ്യം ചെയ്യാൻ വേണ്ടി അല്ല ആ വാക്കു...ജിവൻ നിലനിർത്തണമെങ്കിൽ ആഹാരവും വായുവും ജലവും എല്ലാം ആവശ്യം..അതു നേടി എടുക്കുന്നതിനായുള്ള മാർഗ്ഗങ്ങളിൽ  നന്മ പാലിക്കുക എന്നതാണു ഈ കവിത കൊണ്ടു ഞാൻ ഉദ്ധേശിച്ചതു... 

സ്നേഹത്തൊടെ 
സോയ നായർ..

vaayanakkaaran 2014-04-23 10:32:34
 കവിതയെഴുത്ത് ചിലപ്പോൾ അങ്ങിനെയാണു സോയ നായർ, പിടിച്ച വാല് ചിലപ്പോൾ പുലിവാലായിരിക്കും.
വിദ്യാധരൻ 2014-04-23 10:56:33
ചില പുലികളുടെ വാല് ചിലപ്പോൾ മുറിച്ചുകളഞ്ഞു രക്ഷപെടണ്ടാതായിട്ടുവരും. അപ്പോൾ തൂലിക വാളാക്കി വാലങ്ങു വെട്ടുക
vaayanakkaaran 2014-04-23 14:51:14
 പുലികളെ മുറിവേല്പിക്കുന്നത് സൂക്ഷിച്ചു വേണം. പുലി ആരാധകർ വകവരുത്താൻ വരും.
Soya Nair 2014-04-23 16:12:11
aththaraththil oru puliyute vaalu pitikkaan enikku avasaram undaayallo ennorthu njn santhosikkum...vimArshanam bhayannu veetil irikkunna ezhuthukar okke pandu...ee pulikalute okke vaalu vettanum pulikalde vaalu pitikkaanum njn ente thoolika chalippichu konte irikkum vaayanakkara...thanks..
Truth man 2014-04-24 04:42:05
The tigers are even killed the lions are still alive
Because they are eating Perdue chicken
Be care.  Thanks
Soya Nair 2014-04-24 08:21:53
Maranam bhayannu innathe kaalathu jiivikkaan pattilla...aarum valiyavarum alla..cheriyavarum alla...urumbinum aanaye veezhthaam...Beware abt that too...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക