Image

സൗദിയില്‍ വാഹനാപകടം: അഞ്ച്‌ മലയാളികള്‍ മരിച്ചു

Published on 20 April, 2014
സൗദിയില്‍ വാഹനാപകടം: അഞ്ച്‌ മലയാളികള്‍ മരിച്ചു
റിയാദ്‌: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച്‌ മലയാളികള്‍ മരിച്ചു.സൗദിയില്‍ ത്വാഇഫിന്‌ സമീപം റിദ്വാനിലാണ്‌ ഇന്നുരാവിലെ അപകടമുണ്ടായത്‌. റാബികില്‍ നിന്നും റിയാദിലേക്ക്‌ പുറപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ്‌ അപടകത്തില്‍പെട്ടത്‌.

മലപ്പുറം സ്വദേശികളാണ്‌ മരിച്ചത്‌. സംഘത്തില്‍പ്പെട്ട തിരൂര്‍ സ്വദേശി ജസീര്‍ കിങ്‌ അബ്ദുല്‍ അസീസ്‌ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്‌. മരിച്ചവരുടെ പേര്‌ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ച്‌ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ത്വാഇഫ്‌ കിങ്‌ ഫൈസല്‍ ആശുപത്രിയില്‍ എത്തിയായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക