Image

ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്‌ക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ

Published on 20 April, 2014
ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്‌ക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ
കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്‌ക്കാന്‍ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന്‌ ശുപാര്‍ശ നലകി. രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെ മാത്രമേ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്നാണ്‌ ശുപാര്‍ശ.

അയല്‍ സംസ്ഥാനങ്ങളില്‍ മദ്യ നിര്‍മാണവും വില്‍പനയും നിരോധിതമല്ലെന്നിരിക്കേ അനധികൃത വില്‍പന വര്‍ധിക്കും. മദ്യപാനം ശീലമാക്കിയവരെ പൊടുന്നനെ അതില്‍ നിന്ന്‌ വിമുക്തരാക്കാന്‍ വിഷമവുമായിരിക്കും. അതിനാല്‍ തന്നെ സമ്പൂര്‍ണ മദ്യനിരോധം നിലവില്‍ പ്രായോഗികമല്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

21 വയസ്സു കഴിഞ്ഞവര്‍ക്കു മാത്രമേ മദ്യവില്‍പനശാലകളിലും ബാറുകളിലും മദ്യം വില്‍ക്കാവൂ. മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ സമര്‍പ്പിക്കണം. മദ്യത്തിന്റെ ബില്ലില്‍ പ്രസ്‌തുത കാര്‍ഡിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. ഒപ്പോ വിരലടയാളമോ നിഷ്‌കര്‍ഷിക്കാവുന്നതാണെന്ന്‌ കമ്മീഷന്‌ ശുപാര്‍ശ ചെയ്യുന്നു.

2014 മാര്‍ച്ച്‌ 4നാണ്‌ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. 174 പേജുള്ളതാണ്‌ റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമപ്രകാരം കമ്മീഷനില്‍ നിന്നാണ്‌ അഡ്വ. എ.ജി. ബേസിലിന്‌ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക