Image

പാകിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ മരിച്ചു

Published on 20 April, 2014
പാകിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ മരിച്ചു
ഇസ്ലാമാബാദ്‌: പാകിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ മരിച്ചു.. പാകിസ്‌താനിലെ തെക്കന്‍ സുക്കുര്‍ ജില്ലയിലാണ്‌ അപകടമുണ്ടായത്‌. സ്‌ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പടന്നു. പാനൊ അക്കില്‍ പട്ടണത്തില്‍ നിറയെ യാത്രക്കാരെ കയറ്റിപ്പോയ ഒരു വാന്‍ എതിരെ വന്ന ട്രെയിലറില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌.

വാനിന്റെ അമിതവേഗമാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. മറ്റൊരു വാഹനത്തെ അശ്രദ്ധമായി മറികടന്ന വാന്‍ നിയന്ത്രണം വിട്ട്‌ ട്രെയിലറില്‍ വന്നിടിക്കുകയായിരുന്നുവത്രെ. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക