Image

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്ര കല്ലറകളില്‍ സിസി ടിവി സ്ഥാപിക്കണം: അമിക്കസ്‌ ക്യൂറി

Published on 19 April, 2014
ശ്രീപദ്‌മനാഭസ്വാമി ക്ഷേത്ര കല്ലറകളില്‍ സിസി ടിവി സ്ഥാപിക്കണം: അമിക്കസ്‌ ക്യൂറി
ന്യൂഡല്‍ഹി: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളില്‍ സിസിസി ടിവി കാമറകള്‍ സ്ഥാപിക്കണമെന്ന്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേ ത്രം പുനരുദ്ധാരണത്തിനു സ്ഥിരം സമിതി വേണമെന്നും. ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഹരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

രാജാവിനു എന്തെങ്കിലും ശിപാര്‍ശകളുണെ്‌ടങ്കില്‍ പുതിയ ഭരണസമിതിക്കു നല്‍കാവുന്നതാണെന്നും അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ കണെ്‌ടത്തിയ ക്ഷേത്രത്തിലെ എല്ലാ നിലവറകളും മുദ്രവയ്‌ക്കണമെന്നും അവയുടെ താക്കോല്‍ തിരുവനന്തപുരം ജില്ലാ ജഡ്‌ജിക്കു കൈമാറണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്‌ട്‌.

ക്ഷേത്രത്തിലെ എല്ലാ മതിലകം രേഖകളും പരിശോധിച്ചു തിരുവനന്തപുരം ജില്ലാ ജഡ്‌ജിക്കു കൈമാറേണ്‌ടതാണ്‌. ക്ഷേത്രത്തിന്റെ യഥാര്‍ഥ ചിത്രം മതിലകം രേഖകളില്‍ നിന്നെടുത്ത്‌ സുപ്രീംകോടതിക്കു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്‌ട്‌. മുന്‍ ട്രസ്റ്റി മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശപ്രകാരം എടുത്ത എല്ലാ ഫോട്ടോഗ്രാഫുകളും ഹാജരാക്കാന്‍ തിരുവനന്തപുരത്തെ മഹാരാജാസ്‌ സ്റ്റുഡിയോയ്‌ക്കു നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക