Image

സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ കത്തീഡ്രലില്‍ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ അനുഗ്രഹീതമായി

ജോബി ജോര്‍ജ്‌ Published on 19 April, 2014
സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ കത്തീഡ്രലില്‍ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ അനുഗ്രഹീതമായി
ഫിലാഡല്‍ഫിയ: സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ കത്തീഡ്രലില്‍ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ക്ക്‌ അഭിവന്ദ്യ അപ്രേം മാര്‍ മാത്യൂസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ഹൈറേഞ്ച്‌ മേഖലാ ഭദ്രാസനാധിപനായ അഭിവന്ദ്യ അപ്രേം തിരുമേനി ഓശാന ഞായറാഴ്‌ച മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെയുള്ള ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. സുറിയാനി ഭാഷയിലെ പാണ്‌ഡിത്യം വചനഘോഷണത്തിലൂടെ ജനമനസുകളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌ ആരെയും സ്വാധീനിക്കും. ദുഖവെള്ളിയാഴ്‌ച ശുശ്രൂഷയില്‍ നാനൂറിലധികം ആളുകള്‍ പങ്കെടുത്തു.

വികാരി റവ.ഫാ. ജോയി ജോണ്‍ ശുശ്രൂഷകളുടെ ചുമതല വഹിച്ചു. ഫാ. ജോസ്‌ ദാനിയേല്‍, ഡീക്കന്‍ വര്‍ഗീസ്‌ പോള്‍ എന്നിവരുടെ സഹകരണവും ശ്രദ്ധേയമായി. വിവിധ ഇടവകകളില്‍ നിന്നായി ധാരാളം പേര്‍ പങ്കെടുത്തു. സെക്രട്ടറി ജോഷി കുര്യാക്കോസ്‌,
ട്രസ്റ്റി സാജന്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ കത്തീഡ്രലില്‍ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ അനുഗ്രഹീതമായി
സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ കത്തീഡ്രലില്‍ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ അനുഗ്രഹീതമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക