Image

ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് പരി കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു

Paul George Poovatheril Published on 19 April, 2014
ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് പരി കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു
ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി െ്രെകസ്തവര്‍ ഈസ്റ്റര്‍ അഘോഷിച്ചു.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

വൈകിട്ട് 6:30നു സന്ധ്യാ നമസ്‌കരത്തോടെ ആരംഭിച്ച ശുശ്രൂഷകളില്‍ ഉയിര്‍പ്പ് പെരുന്നാളിന്റെ പ്രത്യേക പ്രാര്‍ത്ഥനകള്‍,പ്രദക്ഷിണം , വിശുദ്ധ കുര്‍ബ്ബാന തുടങ്ങിയ ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു .

ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ. നെല്‍സണ്‍ ജോണ്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
Photo
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിദീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍
ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് പരി കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു
ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് പരി കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു
ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് പരി കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു
ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് പരി കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക