ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്റ്റര്‍ കോഓര്‍ഡിനേറ്ററായി എസ്.എന്‍ .ശ്രീലാലിനെ തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിപ്പുറം അറിയിച്ചു.
മികച്ച സംഘാടകനും, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീലാല്‍; സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലെ പ്രവാസ ജീവിതത്തിനുശേഷം ഒമാനില്‍ അല്ഖാന്‍ ഫുഡ് കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നു. കൊല്ലം കലയ്‌ക്കോട് സ്വദേശിയായ അദ്ദേഹം പരവൂര്‍ കോട്ടപ്പുറം ഹൈസ്‌കൂള്‍ , കൊല്ലം ചപ്റ്റര്‍ കോളേജ് എന്നിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ഒമാന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം മെയ് 15 മുമ്പായി നടക്കുമെന്ന് ശ്രീലാല്‍ അറിയിച്ചു.
ശ്രീലാലിനെ ഈ സ്ഥാനത്തേക്ക് ലഭിച്ചതില്‍ കൂടി പ്രവാസി മലയാളി ഫെഡറേഷന് ഒരു കരുത്തനായ നേതാവിനെക്കൂടിയാണ് ലഭിച്ചിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒമാനില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍മാന്‍ ഷീല ചെറു, ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എസ്.എന്‍ .ശ്രീലാല്‍ : 00968 99242625 (ഒമാന്‍)
ജോസ് മാത്യു പനച്ചിക്കല്‍ :43 676 414 9239 (ഓസ്ട്രിയ)