Image

വോട്ട്‌ ചെയ്‌തില്ലെങ്കില്‍ കുടിവെള്ളം നിഷേധിക്കുമെന്ന പരാമര്‍ശം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിക്ഷേധം

Published on 19 April, 2014
വോട്ട്‌ ചെയ്‌തില്ലെങ്കില്‍ കുടിവെള്ളം നിഷേധിക്കുമെന്ന പരാമര്‍ശം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിക്ഷേധം
മുംബൈ: വോട്ട്‌ ചെയ്‌തില്ലെങ്കില്‍ കുടിവെള്ളം നിഷേധിക്കുമെന്ന പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിക്ഷേധം

ബരാമതിയിലെ എന്‍.സി.പി സ്ഥാനാര്‍ഥിയും സഹോദരിയുമായ സുപ്രിയ സുലെക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്ന്‌ ഗ്രാമീണരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ ആണ്‌ വിവാദത്തിലായത്‌.

ശരദ്‌ പവാറിന്‍െറ സഹോദര പുത്രനായ അജിത്‌ ഭീഷണിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യവുമായി ബരാമതിയിലെ ആപ്‌, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നല്‍കി. എന്നാല്‍, മൊബൈല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. പണിപ്പെട്ട്‌ ഗ്രാമങ്ങളിലേക്ക്‌ ജലമത്തെിച്ചത്‌ താനാണെന്നും സഹോദരിക്ക്‌ വോട്ട്‌ ചെയ്‌തില്‌ളെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്നും പറയുന്നതാണ്‌ അവ്യക്തമായ മൊബൈല്‍ ദൃശ്യത്തിലെ ശബ്ദരേഖ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക