Image

കോടതിയലക്ഷ്യ കേസ്: കെജ് രിവാള്‍ ഹാജരാകണമെന്ന് കോടതി

Published on 19 April, 2014
കോടതിയലക്ഷ്യ കേസ്: കെജ് രിവാള്‍ ഹാജരാകണമെന്ന് കോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളും മൂന്ന് സഹപ്രവര്‍ത്തകരും ഹാജരാകണമെന്ന് ഡല്‍ഹി കോടതി നിര്‍ദേശം. മെയ് 24ന് മുന്‍പ് കെജ് രിവാളിനെ കൂടാതെ എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, പ്രശാന്ത് ഭൂഷണ്‍, ഷാസിയ ഇല്‍മി എന്നിവരും ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. കേന്ദ്രമന്ത്രി കപില്‍ സിബലിന്‍െറ മകനും അഭിഭാഷകനുമായ അമിത് സിബല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.

കോടതിയില്‍ ഹാജരായില്ളെങ്കില്‍ ബലം പ്രയോഗിച്ച് കോടതിയില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്നും മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് സുനില്‍ കുമാര്‍ ശര്‍മ അറിയിച്ചു. ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കാന്‍ മനീഷ് സിസോദിയ, പ്രശാന്ത് ഭൂഷണ്‍, ഷാസിയ ഇല്‍മി എന്നിവരില്‍ നിന്ന് 2,500 രൂപ വീതം ഈടാക്കാനും കോടതി നിര്‍ദേശിച്ചു. പിതാവും കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന്‍െറ സഹായത്താലാണ് ടെലികോം കമ്പനിയുടെ കേസുകള്‍ അമിത്തിന് ലഭിച്ചെന്നാണ് എ.എ.പി ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക