Image

രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ കെ.എച്ച്‌.എന്‍.എ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 April, 2014
രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ കെ.എച്ച്‌.എന്‍.എ അനുശോചിച്ചു
ഷിക്കാഗോ: മേലുകര കാഞ്ഞിരമണ്‍ മനയ്‌ക്കല്‍ പരേതനായ ഗോപാലപിള്ള വൈദ്യന്റേയും രോഹിണിയമ്മയുടേയും മകനും കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ശശിധരന്‍ നായരുടെ ഇളയ സഹോദരനുമായ കെ.ജി. രവീന്ദ്രനാഥന്‍ നായര്‍ (67) നിര്യാതനായി. സംസ്‌കാരം 19-ന്‌ ശനിയാഴ്‌ച രാവിലെ നടന്നു.

രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ പ്രസിഡന്റ്‌ ടി.എന്‍. നായരും, സെക്രട്ടറി ഗണേഷ്‌ നായരും അഗാഥമായ ദുഖം രേഖപ്പെടുത്തി. അതോടൊപ്പം ഡയറക്‌ടര്‍ ബോര്‍ഡും ട്രസ്റ്റി ബോര്‍ഡും ദുഖാചരണം നടത്തി.

പരേതന്റെ ഭാര്യ രാഝമ്മയും, സൂരജ്‌, ശ്രീകൃഷ്‌ണ രോഹിണി എന്നിവര്‍ മക്കളും ജയ സഹോദരിയുമാണ്‌. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ കെ.എച്ച്‌.എന്‍.എ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക