Image

ലശ്കറെ ത്വയ്യിബ നേതാവിന്‍െറ വീടിന് നാട്ടുകാര്‍ തീയിട്ടു

Published on 19 April, 2014
ലശ്കറെ ത്വയ്യിബ നേതാവിന്‍െറ വീടിന് നാട്ടുകാര്‍ തീയിട്ടു

ശ്രീനഗര്‍: ശ്രീനഗറില്‍ ലശ്കറെ ത്വയ്യിബ നേതാവിന്‍െറ വീടിന് നാട്ടുകാര്‍ തീയിട്ടു. ലശ്കറെ ത്വയ്യിബ നേതാവ് ഇമ്രാന്‍ അഹമ്മദ് ജബ്റുവിന്‍െറ വീടിനാണ് നാട്ടുകാര്‍ തീയിട്ടത്. ശ്രീനഗറിലെ സോപോറിലെ ജില്ലയില്‍ നൗപോരയിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വന്ന് വീടിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചത്. നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനാല്‍ ഇമ്രാന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തു.

കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്നും പെണ്‍കുട്ടി ബഹളം വെച്ചതിനാല്‍ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക