Image

അമേരിക്കയ്ക്ക് ഇനി കറുത്ത പ്രസിഡന്റ് ആവശ്യമില്ലെന്ന് പറഞ്ഞ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 19 April, 2014
അമേരിക്കയ്ക്ക് ഇനി കറുത്ത പ്രസിഡന്റ് ആവശ്യമില്ലെന്ന് പറഞ്ഞ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെട്ടു.
ഒഹായൊ : 2000 മുതല്‍ ഫെയര്‍ ഫീല്‍ഡ് സ്‌ക്കൂളില്‍ അദ്ധ്യാപകനായിരുന്ന ജില്‍ വോയ്റ്റിന് ഇനി അദ്ധ്യാപകനായിരിക്കാന് അര്‍ഹതയില്ല.

ക്ലാസ്സിലെ കറുത്തവര്‍ഗ്ഗക്കാരനായ വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് ഫെയര്‍ ഫീല്‍ഡ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ ഏപ്രില്‍ 17 വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് അദ്ധ്യാപകനെ സ്‌ക്കൂളില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്. ബോര്‍ഡിലെ നാലുപേര്‍ അനുകൂലിച്ച് വോട്ടു ചെയ്തു.

അമേരിക്കയ്ക്ക് ഇനിയും ഒരു കറുത്ത വര്‍ഗ്ഗക്കാരനായ ചീഫ് ഓഫ് കമാന്‍ഡര്‍ ആവശ്യമില്ല എന്ന് വിദ്യാര്‍ത്ഥിയോട് പറഞ്ഞതാണ് ജോലി നഷ്ടപ്പെടുവാന്‍ ഇടയായത്.

ബോര്‍ഡിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. ബരാക്ക് ഒബാമയെ പോലുള്ള ഒരു പ്രസിഡന്റ് വെളുത്ത വര്‍ഗ്ഗക്കാരനാണെങ്കിലും കറുത്ത വര്‍ഗ്ഗക്കാരനാണെങ്കിലും അമേരിക്കയ്ക്ക് ആവശ്യമില്ല എന്ന് പറഞ്ഞത് സ്‌ക്കൂള്‍ അധികൃതര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. അദ്ധ്യാപകന്‍ വികാരഭരിതനായി പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് ശമ്പളമില്ലാതെ ഡിസംബര്‍ മുതല്‍ ലീവിലായിരുന്ന അദ്ധ്യാപകനെ ഇന്നലെയാണ് പിരിച്ചുവിടുവാന്‍ തീരുമാനമായത്.


അമേരിക്കയ്ക്ക് ഇനി കറുത്ത പ്രസിഡന്റ് ആവശ്യമില്ലെന്ന് പറഞ്ഞ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക