Image

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചു

പി.പി.ചെറിയാന്‍ Published on 18 April, 2014
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചു
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ വ്യാഴാഴ്ചയോടനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകള്‍ നടത്തി.

ഏപ്രില്‍ 17 വ്യാഴാഴ്ച വൈകീട്ട് ഏഴര മുതല്‍ പത്തുമണിവരെ നടന്ന പെസഹ ശുശ്രൂഷകള്‍ക്ക് വികാരി ജനറാള്‍ വെരി.റവ.സി.കെ. ജേക്കബ്, വികാരി റവ. കൊബിക്കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി.

വികാരി ജനറാള്‍ റവ.സി.കെ. ജേക്കബ് പഴയനിയ പെസഹായെക്കുറിച്ചും പുതിയ നിയമപെസഹായെക്കുറിച്ചും കോരി 5-#ാ#ം അദ്ധ്യായം ഏഴാം വാക്യത്തെ ആസ്പദമാക്കി പ്രസംഗിച്ചു

നമ്മുടെ പെസഹ കുഞ്ഞാടും അടുക്കപ്പെട്ടിരിക്കുന്ന ക്രിസ്തുതന്നെ. അതുകൊണ്ട് കര്‍ത്താവിന്റെ കഷ്ടപാടുകള്‍, മരണം എന്നിവ വര്‍ത്തമാനകാലത്തിലെ ഒരു സജ്ജീവ യാഥാര്‍ത്ഥ്യവും, സാന്നിധ്യവുമായി തീരണം. മനുഷ്യവര്‍ഗത്തോടു മുഴുവനായി ചെയ്ത ഉടമ്പടിയുടെ ആരംഭമായി പെസഹ പെരുന്നാളിനെ നാം കാണേണ്ടതാണ്. ദൈവജനത്തിന്‌റെ പദവിയും ലോകത്തിനു വേണ്ടി മുറിക്കപ്പെടുന്നതിനുള്ള തീരുമാനത്തിന്റെ പുനപ്രതിഷ്ഠ കൂടിയാണ് പെസഹപെരുന്നാള്‍. വികാരി ജനറാല്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയില്‍ ഇടവകജനങ്ങള്‍ ആദരപൂര്‍വ്വം പങ്കെടുത്തു.


ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചുഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചുഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക