Image

ഫിലാഡല്‍ഫിയയില്‍ ചെണ്ടമേള മത്സരം

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2014
ഫിലാഡല്‍ഫിയയില്‍ ചെണ്ടമേള മത്സരം
ഫിലാഡല്‍ഫിയ: മലയാളികളില്‍ ലോകത്തിന്റെ ഏതൊക്കെ കോണിലുണ്ടോ അവിടെയെല്ലാം കേരളത്തിന്റേതായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്‌. അതുപോലെ തന്നെ 1960-കളുടെ തുടക്കം മുതല്‍ കുടിയേറിപ്പാര്‍ത്ത അമേരിക്കന്‍ മലയാളികളുടെ ആഘോഷപരിപാടികളിലെ മുഖ്യ ഇനമാണ്‌ ചെണ്ടമേളം. ചെണ്ടമേളമില്ലാത്ത ഓണമോ, ഉത്സവ പെരുന്നാളോ, കണ്‍വന്‍ഷനുകളോ മലയാളിക്ക്‌ ചിന്തിക്കാന്‍ കൂടി കഴിയില്ല.

ഇപ്പോള്‍ വടക്കേ അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും വാദ്യമേള സംഘങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്‌. അതുപോലെ പതിനഞ്ചോളം ചെണ്ടമേള സംഘങ്ങള്‍ ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, ഡെലവെയര്‍, വാഷിംഗ്‌ടണ്‍ ഡി.സി, ഹൂസ്റ്റണ്‍, ഡാളസ്‌, ഫ്‌ളോറിഡ, ഷിക്കാഗോ, ലോസ്‌ആഞ്ചലസ്‌, ഡിട്രോയിറ്റ്‌ തുടങ്ങിയ സിറ്റികളിലുണ്ട്‌. ഇവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ മലയാളികളുടെ ദേശീയ സംഘടനയായ ഫോമ 2014 ജൂണ്‍ 27-ന്‌ ഫിലാഡല്‍ഫിയയില്‍ ചെണ്ടമേള മത്സരം നടത്തുന്നു. മത്സരത്തിലെ വിജയികള്‍ക്ക്‌ ആകര്‍ഷകമായ ക്യാഷ്‌ അവാര്‍ഡ്‌ നല്‌കുവാനും അവരെ ആദരിക്കുവാനും കമ്മിറ്റി പ്ലാന്‍ ചെയ്യുന്നുണ്ട്‌.

ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന ചെണ്ടമേള മത്സരത്തിനായി തോമസ്‌ മാത്യു (യോങ്കേഴ്‌സ്‌) ചെയര്‍മാനായും, മോഹന്‍ ഷേണായ്‌ (ഡെലവെയര്‍) കോര്‍ഡിനേറ്ററുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി ജനറല്‍ കണ്‍വീനര്‍ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ മാത്യു (അനിയന്‍) 914 513 7644, മോഹന്‍ ഷേണായ്‌ (302 824 1795).
ഫിലാഡല്‍ഫിയയില്‍ ചെണ്ടമേള മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക