Image

ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 18 April, 2014
ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ: ഡി വി എസ്‌ സി എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ ആദ്യമായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കി. ജെ. സി. സ്‌പൈക്കേര്‍സ്‌ റണ്ണര്‍ അപ്‌ ആയി.

ക്രൂസ്‌ടൗണിലെ നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബ്ബില്‍ 2014 മാര്‍ച്ച്‌ 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പ്രാഥമികറൗണ്ട്‌ മല്‍സരങ്ങളില്‍ ഫില്ലി സീനിയേഴ്‌സ്‌, ജെ. സി. സ്‌പൈക്കേര്‍സ്‌, യു. ഡി. സ്‌ട്രൈക്കേഴ്‌സ്‌, ക്രിസ്റ്റോസ്‌, സെ. ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌, ഡി വി എസ്‌ സി എന്നിങ്ങനെ ട്രൈസ്റ്റേറ്റ്‌ ഏരിയായിലെ 6 വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു.

ഏപ്രില്‍ 6 ഞായറാഴ്‌ച്ച നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ ജെ. സി. സ്‌പൈക്കേര്‍സിനെ പിന്തള്ളിയാണ്‌ ഫില്ലി സീനിയേഴ്‌സ്‌ വിജയിച്ചത്‌. ബൈജു സാമുവേല്‍ ക്യാപ്‌റ്റനായ ഫില്ലി സീനിയേഴ്‌സ്‌ ടീമില്‍ സജി വര്‍ഗീസ്‌, വിജു ജേക്കബ്‌, ടിബു ജോസ്‌, ബിന്‍സ്‌ ജോസഫ്‌, സാബു ജോണ്‍, എബി പട്ടേരി എന്നിവരാണ്‌ കളിച്ചത്‌. റണ്ണേഴ്‌സ്‌ അപ്‌ ആയ ജെ.സി. സ്‌പൈക്കേഴ്‌സിനുവേണ്ടി ടോമി ജെയിംസ്‌, ജിജോ കുഞ്ഞുമോന്‍, ഡെന്നിസ്‌ മന്നാട്ട്‌, നോബി മാത്യു, ജോര്‍ജ്‌ വര്‍ഗീസ്‌, അനു കോശി, ജസ്റ്റിന്‍ തോമസ്‌എന്നിവര്‍ കളിക്കളത്തിലിറങ്ങി. ജോസഫ്‌ പുരക്കല്‍ ആയിരുന്നു ജെ. സി. സ്‌പൈക്കേഴ്‌സിന്റെ ക്യാപ്‌റ്റന്‍.

വിജു ജേക്കബ്‌ എം. വി. പി ആയും, ബൈജു സാമുവേല്‍ ബെസ്റ്റ്‌ ഒഫന്‍സ്‌ പ്ലെയര്‍ ആയും, ഡെന്നിസ്‌ മന്നാട്ട്‌ ബെസ്റ്റ്‌ ഡിഫന്‍സ്‌ ആയും, ജോസഫ്‌ പുരക്കല്‍ ബെസ്റ്റ്‌ സെറ്റര്‍ ആയും, സ്റ്റാന്‍ലി എബ്രാഹം ഏറ്റവും മികച്ച ഡിസിപ്ലിന്‍ പ്ലെയര്‍ ആയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി. മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ്‌ പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച്‌ അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സ്‌പോര്‍ട്ട്‌സ്‌ സംഘടനയാണ്‌ 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌. ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്‌സ്‌ ടീമിനു ഫിലാഡല്‍ഫിയായിലെ പ്രമുഖ സ്‌പോര്‍ട്‌സ്‌ സംഘാടകന്‍ എം. സി. സേവ്യറും, റണ്ണര്‍ അപ്‌ ആയ ജെ. സി. സ്‌പൈക്കേഴ്‌സിനു ദാനിയേല്‍ യോഹന്നാനും (ജോസി) ട്രോഫികള്‍ സമ്മാനിച്ചു.

എം. സി. സേവ്യര്‍, ഷെറീഫ്‌ അലിയാര്‍, ജോസ്‌ എബ്രാഹം, ബാബു വര്‍ക്കി, സെബാസ്റ്റ്യന്‍ എബ്രാഹം, ദാനിയേല്‍ യോഹന്നാന്‍ (ജോസി), സോജന്‍തോട്ടക്കര, ജോസഫ്‌ വര്‍ഗീസ്‌, എബ്രാഹം മേട്ടില്‍, പ്രേയ്‌സണ്‍ ഫിലിപ്‌, ലിജു തോമസ്‌ എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക