Image

`ഓം' എട്ടാമത്‌ ശ്രീ രാജാ രവിവര്‍മ്മ സ്‌മാരക ചിത്രകലാ മത്സരവും ചിത്ര പ്രദര്‍ശനവും മെയ്‌ മൂന്നിന്‌

Published on 18 April, 2014
`ഓം' എട്ടാമത്‌ ശ്രീ രാജാ രവിവര്‍മ്മ സ്‌മാരക ചിത്രകലാ മത്സരവും ചിത്ര പ്രദര്‍ശനവും മെയ്‌ മൂന്നിന്‌
ലോസാഞ്ചലസ്‌ :കാലിഫോര്‍ണിയായിലെ പ്രമുഖ മലയാളി സംഘടനയായ `ഓര്‍ഗ നൈസേഷന്‍ ഓഫ്‌ ഹിന്ദു മലയാളീസ്‌ (OHM) കാലിഫോര്‍ണിയ'യുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള എട്ടാമത്‌ `ശ്രീ രാജാ രവിവര്‍മ്മ സ്‌മാരക ചിത്രകലാ മത്സരവും ചിത്ര പ്രദര്‍ശനവും' മെയ്‌ മൂന്നിന്‌ ലോസാന്‌ജലസിനടുത്ത ലൈക്‌ വുഡ്ഡിലെ ഹൂവെര്‍ സ്‌കൂള്‍ ഓഡിറ്റ്‌ടോരിയത്തില്‍ വെച്ച്‌ നടത്തുന്നതാണ്‌.

`എന്റെ ജാലകത്തിലൂടെ' എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ്‌ ഈ വര്‍ഷത്തെ മത്സരം. പങ്കെടുക്കുന്നവര്‍ക്കായി നിരവധി ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ സംഘടനാ ഭാരവാഹികളായ ശ്രീ ബാബുരാജ്‌, ശ്രീ വിനോദ്‌ ബാഹുലേയന്‍, ശ്രീ ബാലന്‍ പണിക്കര്‍, രമ നായര്‍ എന്നിവര്‍ അറിയിച്ചു .

പ്രദര്‍ശനത്തിലേക്ക്‌ എല്ലാ അംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്‌തു . വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള മത്സരങ്ങളുടെ നിബന്ധനകള്‍കും കൂടുതല്‍ വിവരങ്ങള്‍കും ശ്രീമതി രാധിക കുമാര്‍ (909 396 4799 ) ഡോ .രവി രാഘവന്‍ (909 904 5385).
`ഓം' എട്ടാമത്‌ ശ്രീ രാജാ രവിവര്‍മ്മ സ്‌മാരക ചിത്രകലാ മത്സരവും ചിത്ര പ്രദര്‍ശനവും മെയ്‌ മൂന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക