Image

പുന:രുദ്ധാനം (കവിത: ജോണ്‍ ഇളമത)

Published on 18 April, 2014
പുന:രുദ്ധാനം (കവിത: ജോണ്‍ ഇളമത)
(`ഏലി ഏലി ലമ്മാശക്‌താനി'
`എന്‍െറ ദൈവമേ, എന്‍െറ ദൈവമേ
നി എന്നെ കൈവിട്ടതെന്ത്‌-` )

ആണിപഴുതിലൊഴുകി
നിണം ധാരധാരയായ്‌
ആറാം മണി മുതല്‍ ഒഴുകി
നീറിപിടഞ്ഞുവെടിഞ്ഞു
പ്രാണന്‍, തിരുവെഴുത്തിന്‍
പൂര്‍ത്തീകരണമായ്‌

ഗാഗല്‍ത്താ ഇരുളില്‍ മൂടി
വിലാപത്തിന്‍ ഗദ്‌ഗദംകേട്ടു
പാറകള്‍ പിളര്‍ന്നു ഭൂമികുലുങ്ങി
കല്ലറ പൊട്ടി വിശുദ്ധരുയര്‍ത്തു

ന്യായാധിപന്‍ കയ്യൊഴിഞ്ഞീ
നീതിമാനിവന്‍െറ രക്‌തത്തില്‍
എനിക്കുപങ്കില്ലെന്ന പ്രതിദ്ധ്വനി
എങ്ങും മുഴങ്ങി യൂദയില്‍

മാതാവെരിഞ്ഞു പുത്രദു:ഖത്താല്‍
മാര്‍ത്തയും, മറിയയും കണ്ണീരൊപ്പി
കാല്‍വറി കണ്ണുീരില്‍ മുങ്ങി
കലാപത്തിന്‍ തിരുശേഷിപ്പായ്‌

അരിമഥ്യക്കാരനൊരു ജോസഫ്‌
ഇരന്നേശുവിന്‍ ജഢത്തിനായ്‌
കല്‍പ്പിച്ചു ന്യായാധിപനവന്‌
കൊടുപ്പാനാ ആ ജഢം

ജോസഫ്‌ നിര്‍മ്മശീലയില്‍
പൊതിഞ്ഞേ ശുവിന്‍ ജഢം
പാറ ഗുഹയിലടക്കിയവനെ
പാറമുഖമടച്ചൊരു ഭാരിച്ച കല്ലാല്‍

മൂന്നാം നാളിലവനുയര്‍ത്തു
മുറിപ്പാടുകളോടെ പ്രത്യക്ഷനായ്‌
അരുമരാം ശിഷ്യര്‍ക്കു മുമ്പില്‍
അരുളി, ഞാനയുര്‍ത്തു പിതാവിന്‍
തിരുവചനം പൂര്‍ത്തിയാക്കി!
പുന:രുദ്ധാനം (കവിത: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക