Image

സെന്റ്‌ സ്റ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

സാബു തടിപ്പുഴ Published on 18 April, 2014
സെന്റ്‌ സ്റ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി
ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പെസഹാ ശുശ്രൂഷ ആചരിച്ചു. വൈകിട്ട്‌ 7.30-ന്‌ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ഇടവകയിലെ മുതിര്‍ന്ന 12 പേരുടെ കാല്‍കഴുകി ഫാ. ജോസ്‌ തറയ്‌ക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ ഇടവക കൂട്ടായ്‌മ പെസഹാ അപ്പംമുറിക്കല്‍ ചടങ്ങ്‌ നടത്തി. ഇടവക ജനങ്ങള്‍ കൊണ്ടുവന്ന അപ്പവും പാലും വികാരി ആശീര്‍വദിച്ച്‌ പള്ളിയുടെ ബേസ്‌മെന്റില്‍ കൂടിയ ഇടവകക്കാര്‍ പങ്കുവെച്ചു. പെസഹാ ആചരണ പരിപാടികള്‍ക്ക്‌ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തകരും യുവജനങ്ങളും നേതൃത്വം നല്‍കി.
സെന്റ്‌ സ്റ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിസെന്റ്‌ സ്റ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിസെന്റ്‌ സ്റ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിസെന്റ്‌ സ്റ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക