Image

ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

സാബു തടിപ്പുഴ, പി.ആര്‍.ഒ Published on 14 April, 2014
ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി പെസഹാ വ്യാഴാഴ്‌ച തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 7.30-ന്‌ ആരംഭിക്കും. അന്നേദിവസം ഇടവക സമൂഹം പള്ളിയില്‍ വെച്ച്‌ വികാരിയച്ചന്റെ നേതൃത്വത്തില്‍ അപ്പംമുറിക്കല്‍ കര്‍മ്മം നടത്തും.

ദുഖവെള്ളിയാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ 3.30-ന്‌ ആരംഭിക്കും. പള്ളിയോട്‌ ചേര്‍ന്നു കിടക്കുന്ന വിശാലമായ പാര്‍ക്കിലാണ്‌ ശ്ശീവാ പദയാത്ര പള്ളി കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്‌. ദുഖശനിയാഴ്‌ച വൈകുന്നേരം `ഈസ്റ്റര്‍ വിജില്‍' കുര്‍ബാന വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കും.

ഈസ്റ്റര്‍ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ പതിവുപോലെ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്‌.
ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക