Image

പ്രത്യാശയുടെ പൊന്‍പുലരി (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 14 April, 2014
പ്രത്യാശയുടെ പൊന്‍പുലരി (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നവജീവന്റേയും നവ ചൈതന്യത്തിന്റേയും പരിമളം പരത്തിക്കൊണ്ട്‌ വീണ്ടും ഒരു ഈസ്‌റ്റര്‍ സമാഗതമാകുന്നു.

ന്ധകാരത്തിന്റെ മേല്‍ പ്രകാശവും മരണത്തിന്റെമേല്‍ ജീവനും വിജയം നേടിയ സുദിനം.ഒരു വസന്തത്തിന്റെ ആരംഭം. തളിര്‍ക്കലിന്റേയും പൂക്കലിന്റേയും കാലം. സ്‌നേഹത്തിന്റേയും സത്യത്തിന്റേയും ആഹ്വാനവുമായി ഒരു സുപ്രഭാതം പൊട്ടിവിടരുന്നു.`സത്യമായും താന്‍ ഉയര്‍ത്തെഴുന്നേറ്റു. `പ്രവചനങ്ങള്‍ സാക്ഷാത്‌ക്കരിക്കപ്പെട്ട സുപ്രഭാതം.ലോകത്തിന്റെ പാപമോചനത്തിനുു സ്വയം ബലിയായിതീര്‍ന്ന ദൈവത്തിന്റെ കുഞ്ഞാട്‌ വിശാസികളുടെ ഹ്രുദയങ്ങളില്‍ പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍പൊഴിച്ചു കൊണ്ട്‌ പുനരുത്ഥാനം ചെയ്‌തപുണ്യദിവസം.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, കാല്‍വരി ക്രൂശില്‍ തറയ്‌ക്കപ്പെട്ട ക്രിസ്‌തു മരണത്തെ ജയിച്ച്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ അനുസ്‌മരണ ഇവിടെ ആഘോഷിക്കപ്പെടുന്നു. കര്‍ത്താവിന്റെ പുനരുത്ഥാനം ദൈവിക ശക്‌തിയുടെ മഹത്വം പ്രകടമാക്കികൊണ്ട്‌, ത്യാഗത്തിന്റേയും വിശുദ്ധിയുടേയും സ്‌നേഹത്തിന്റേയും പ്രകാശവാതായനം ലോകത്തിനു തുറന്നു കൊടുക്കുന്നു.

ദൈവപുത്രനായ ക്രിസ്‌തു മരണത്തെ അതിജീവിച്ചു കൊണ്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്ന പരമസത്യം ആഗോള ക്രൈസ്‌തവവിശ്വാസത്തിന്റെ അടിസ്‌ഥാനശില ആണ്‌.. പാപപങ്കിലമായ മനുഷ്യവര്‍ഗ്ഗത്തിനു പാപവിമുക്‌തി നല്‍കി മോക്ഷപ്രാപ്‌തി ലഭ്യമാക്കാനായി സ്വയം ത്യാഗമായിത്തീര്‍ന്ന ക്രിസ്‌തു യേശുവില്‍ സനാതനസത്യവും നിത്യവെളിച്ചവും നിതാന്തനിത്യതയും പൂര്‍ത്തീകരിക്കപ്പെടുന്നു.

പൗരസ്‌ത്യ ക്രൈസ്‌തവ പാരമ്പര്യത്തില്‍ ഏറ്റവും വലിയപെരുന്നാളായും ആരാധനാ ജീവിതത്തിന്റെ കേന്ദ്രമായും ഈസ്‌റ്റര്‍ ആഘോഷിക്ക്‌പ്പെടുന്നു. മറ്റൊരുപെരുന്നാളിനും ഇല്ലാത്ത ആവേശവും പുതുമയും അനുഭവവേദ്യമാക്കികൊണ്ട്‌, വിമോചനത്തിന്റേയും വിമോചിതരുടേയും പെരുന്നാളായി ഈസ്‌റ്റര്‍ ആഘോഷിക്കപ്പെടുന്നു.

വ്യക്‌തികളുടേയും സമൂഹത്തിന്റേയും ജീവിതയാത്രക്കിടയില്‍ നന്മയുടേയും സ്‌നേഹത്തിന്റേയും അനുരണങ്ങള്‍സ്രുഷ്‌ടിക്കുന്ന സജീവസാന്നിദ്ധ്യമാണു ക്രുസ്‌തു. അനിവാര്യമായ മരണത്തെ പ്രത്യാശയോടെ നേരിടാനുള്ള കൃപാവരത്തിന്റെ ശക്‌തി സ്രോതസ്സാണ്‌ ക്രിസ്‌തു. കഷ്‌ടതകകള്‍ക്കും ക്രൂരതകള്‍ക്കും ഇടയില്‍ ഭഗ്നാശരാകാതെ ജീവിതം തുടരാന്‍ ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ ലോകത്തെ ആഹ്വാനം ചെയ്യുന്നു. ഉയിര്‍ന്നേഴുന്നേല്‍പ്പിലൂടേ പാപത്തിന്മേലും മരണത്തിന്മേലും ജയം പ്രാപിച്ച ക്രിസ്‌തുവിനെ നമ്മിലൂടെ ലോകം കാണുമ്പോഴാണ്‌ നാം യഥാര്‍ത്ഥത്തില്‍ ഉയിര്‍പ്പിന്റെ സാക്ഷികളാകുന്നത്‌,.

വര്‍ഷം തോറൂം കൊണ്ടാടുന്ന ഒരു ആഘോഷം എന്നതിലുപരി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്‌തുനാഥന്റെ രക്ഷയുടെ സന്തോഷം അനുഭവിക്കാന്‍ ഈ ഉയിര്‍പ്പ്‌ പെരുന്നാള്‍ സഹായകമാകട്ടെ.

നിത്യജീവന്റേയും നിത്യപ്രകാശത്തിന്റേയും നിത്യസത്യത്തിന്റേയും സന്ദേശം മാനവരാശിക്ക്‌ പകര്‍ന്ന്‌കൊണ്ട്‌ 2014 ഏപ്രില്‍ 20 നുസമാഗതമാകുന്ന ഉയിര്‍പ്പ്‌ പെരുന്നാളില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍...!
പ്രത്യാശയുടെ പൊന്‍പുലരി (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
പ്രത്യാശയുടെ പൊന്‍പുലരി (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
James Thomas 2014-04-15 09:04:36
ഗ്രഹാതുരത്വം പേറുന്ന പ്രവാസിക്ക് വിഷുവും ഈസ്റ്ററും സന്ധേശങ്ങളുമായി ഇ മലയാളി അടിച്ച് പൊളിക്കുന്നു. എഴുത്തുകാര്ക്കും ഇ മലയാളിക്കും വിഷു-ഈസ്റ്റർ ആശംസകൾ . ഇനിയും എഴുത്തുകാർ ഇത്തരം ആഘോഷങ്ങളെ കുറിച്ച് എഴുതട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക