Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ യുവജന വികസന സമിതി രൂപീകരിച്ചു

സാജു കണ്ണമ്പള്ളി Published on 14 April, 2014
ഷിക്കാഗോ സെന്റ്‌ മേരീസില്‍ യുവജന വികസന സമിതി രൂപീകരിച്ചു
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ യുവജന വികസന സമിതി രൂപീകരിച്ചു. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങളുടെ ഇടയില്‍ വളര്‍ന്നു വരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പഠിക്കുകയും അവക്ക്‌ ഒരു പരിധിവരെ പരിഹാരം കാണുവാന്‍ ശ്രമിക്കുക എന്നതാണ്‌ സമിതിയുടെ ലക്ഷ്യം.

വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ ആണ്‌ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്‌. ഫാ സിജു മുടക്കോടില്‍, ഡോ.സണ്ണി പഴയമ്പള്ളില്‍,ജോയല്‍ ചോരോത്ത്‌, ബെന്നി കഞ്ഞിരപാറ,അജിമോള്‍ പുത്തന്‍പുരയില്‍, മേരി ആലുങ്കല്‍, അന്നമ്മ തെക്കേപറമ്പില്‍ എന്നിവര്‍ യുവജന സമിതിക്ക്‌ നേതൃത്വം നല്‍കും.

യുവജങ്ങളെ ലക്ഷ്യബോധം ഉള്ളവരാക്കുക, സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദേശിക്കുക, യുവജനങ്ങളുടെ ഇടയില്‍ സജീവ സാന്നിധ്യം ഉണ്‌ടാക്കിയെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമിതിയുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ യുവജന വികസന സമിതി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക