Image

വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 14 April, 2014
വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍
വിഷു കേരളത്തിന്റെ സ്വന്തം ഉല്‍സവമാണ്. എന്നാല്‍ വിക്കിപീഡിയ അനുസരിച്ച് കര്‍ണ്ണാടകത്തിലെ മാംഗ്ലൂരും ഉഡുപ്പിയും ഇത് ആഘോഷിക്കാറുണ്ട്. ഒരു പക്ഷെ, ഓണം കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം മലയാളികളും ഇഷ്ടപ്പെടുന്ന ഒരു ആചാരമാണിത്. അതിനാല്‍ ആദ്യം തന്നെ ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും വിഷുവിന്റെ എല്ലാ നന്മകളും നേരുന്നു. ശരിക്കും പറഞ്ഞാല്‍ മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തിലെല്ലാവര്‍ക്കും നന്മയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു:

വിഷുവിനെപ്പറ്റി പറയുമ്പോള്‍ വിഷുക്കണിയെപ്പറ്റി പറയാതിരിക്കാനാവില്ല. കുഞ്ഞുപ്രായത്തില്‍ വിഷുക്കണിയെന്നാല്‍ മാതാപിതാക്കന്മാരില്‍ നിന്നും അന്നേദിവസം ലഭിക്കുന്ന നാണയത്തുട്ടുകളാണെന്നായിരുന്നു എന്റെ ധാരണ.

പിള്ള മനസ്സില്‍ കള്ളമില്ലെന്നാണല്ലോ പറയാറ്. ഇന്നും ഒരു പക്ഷേ നമ്മുടെ കുഞ്ഞുമക്കള്‍ക്കും വിഷുവിനെപ്പറ്റി അതേ കാഴ്ചപ്പാട് തന്നെയായിരിക്കണം ഉള്ളത്. പ്രത്യേകിച്ച് അമേരിക്കയില്‍ എല്ലാ ആഘോഷങ്ങള്‍ക്കും മാറ്റ് കൂട്ടുന്നത് അന്നേ ദിവസം കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനപ്പൊതികളുടെ മൂല്യവും വലിപ്പവുമാണല്ലോ. വിഷുക്കണിയുടെ യഥാര്‍ത്ഥ അര്‍ത്ഥം നന്മയും ഐശ്വര്യവും കണികണ്ടുണരുക എന്നതാണ്. അതുകൊണ്ടാണ് എല്ലാ ഐശ്വര്യങ്ങളുടെയും ഉടയവനും ദാതാവുമായ ദൈവത്തിന്റെ തിരുരൂപം കണ്ടുകൊണ്ടുണരുവാന്‍ ഭക്തജനങ്ങള്‍ ശ്രമിക്കുന്നത്. ദൈവത്തിന്റെ പ്രതിരൂപത്തിന്റെ ചുറ്റിലും ഐശ്വര്യത്തിന്റെ പ്രതീകങ്ങളായ അരി, പൂക്കള്‍, നാണയങ്ങള്‍, വെറ്റില തുടങ്ങിയ വസ്തുക്കളും ഒരുക്കുന്നതും അതുകൊണ്ടാണ്. ദൈവം കൂടെയുണ്ടെങ്കില്‍ നമുക്കൊന്നിനും കുറവുണ്ടാകില്ല എന്ന ആശയമാണിവിടെ പ്രകടമാകുന്നത്.

എന്നാല്‍ ഈ ആഘോഷങ്ങള്‍ ഒരു ദിവസം മാത്രം ഒതുങ്ങി പോകേണ്ട ചടങ്ങുകളല്ല. അനുദിനജീവിതത്തില്‍ അരങ്ങേറേണ്ട കാര്യങ്ങളാണിവ. ഈശ്വരനെ അനുദിനം കണി കണ്ടുണരുന്ന വ്യക്തികളാരും നശിച്ചുപോവുകയില്ല. ജീവിതത്തില്‍ ദുഃഖവും പ്രയാസവും ഉണ്ടാവുകയില്ല എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ജീവിതയാത്രിയെ ഏത് കാറ്റിനെയും കോളിനേയും ആത്മസംയമനത്തോടെ നേരിടാനുള്ള മനക്കരുത്ത് ഒരു ഭക്തന് ഉണ്ടായിരിക്കും. അങ്ങനെ ഉള്ള വ്യക്തികള്‍ മറ്റുള്ളവരക്കും നന്മയുടെ സാന്നിദ്ധ്യമായി അനുഭവപ്പെടും.

വിഷുവിന്റെ ദിനത്തില്‍ നല്‍കപ്പെടുന്ന കൈനീട്ടം ദൈവത്തില്‍ നിന്നും ലഭിക്കുന്ന കൈനീട്ടം പോലെയാണ് നമുക്ക് അനുഭവവേദ്യമാകുന്നത്. ദൈവത്തില്‍ നിന്നുമുള്ള കൈനീട്ടങ്ങള്‍ നമ്മുടെ ജീവിതത്തിലുടനീളം നമുക്ക് ലഭിക്കാറുണ്ട്. ഈ വിഷുദിനത്തില്‍ ദൈവത്തില്‍ നിന്നും എനിക്ക് ലഭിച്ച ചില പ്രധാന കൈനീട്ടങ്ങളെ ഞാന്‍ ഓര്‍ക്കുന്നു.

എന്റെ മാതാപിതാക്കന്മാരും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമാണഅ ദൈവം എനിക്ക് നല്‍കിയ അനുഗ്രങ്ങളില്‍ പ്രധാനപ്പെട്ടവയായി ഞാന്‍ കരുതുന്നത്. അതുപോലെ നല്ല വിദ്യാഭ്യാസവും മറ്റ് ഭൗതീക അനുഗ്രഹങ്ങളും ദൈവമെനിക്ക് തന്നിട്ടുണ്ട്.

ഈ വര്‍ഷം എനിക്ക് ലഭിച്ച പ്രധാന അനുഗ്രഹങ്ങളിലൊന്ന് നാട്ടില്‍ പോകാനും എന്റെ പ്രിയപ്പെട്ട അമ്മയോടൊപ്പം കുറെ നല്ല ദിനങ്ങള്‍ ചിലവഴിക്കാന്‍ കഴിഞ്ഞുവെന്നതുമാണ്. വളരെയധികം രോഗാവസ്ഥയിലായിരുന്ന അമ്മ ഞാനവിടെ എത്തുന്നതിനുമുമ്പ് തന്നെ ആ അവസ്ഥയെ തരണം ചെയ്ത് വളരെയധികം സൗഖ്യം നേടിയത് ദൈവാനുഗ്രമാണെന്ന് പറയാതിരിക്കാനാവില്ല. മരുന്നിനെക്കാളും അധികം അമ്മയെ സുഖപ്പെടുത്തിയത് സ്‌നേഹം നല്‍കുന്നവരുടെ സാമീപ്യമാണ്. ഈ അവസരത്തില്‍ അമ്മയോടൊപ്പമിരുന്ന അമ്മയെ ശുശ്രൂഷിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന എന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റ് സഹായികളെയും ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

ഈ വിഷുദിനത്തില്‍ എനിക്കുള്ള മറ്റൊരു സന്തോഷം അമ്മയുടെ ജന്മദിനാഘോഷമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഏപ്രില്‍ മാസം 14ന് അര്‍ദ്ധരാത്രിയിലാണ് എന്റെ അമ്മ ജനിച്ചത്. അതുകൊണ്ട് ഏപ്രില്‍ പതിനാലും പതിനഞ്ചും അമ്മയുടെ ജന്മദിനമായി കരുതാറുണ്ട്.

അമ്മയ്ക്ക് ഒരു ജന്മദിനം കൂടി ആഘോഷിക്കുവാന്‍ ദൈവം അവസരം ഒരുക്കിക്കൊടുത്തതിന് ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. ഇനിയും അനേകം ജന്മദിനങ്ങള്‍ ആത്മീയവും ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ആസ്വദിക്കുവാന്‍ അമ്മയ്ക്ക് കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നപേക്ഷിക്കുന്നു.

വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍വിഷുക്കണിയായി വന്ന അമ്മയുടെ ജന്മദിനം- ജോസ് പിന്റോ സ്റ്റീഫന്‍
Join WhatsApp News
Roy Chengannur 2014-04-15 01:48:19
God bless your family and pray to God 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക