Image

റവ.ഫാ. ഡോ. പോള്‍ വര്‍ക്കി നിര്യാതനായി, സംസ്‌കാരം തിങ്കളാഴ്‌ച

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 27 March, 2014
റവ.ഫാ. ഡോ. പോള്‍ വര്‍ക്കി നിര്യാതനായി, സംസ്‌കാരം തിങ്കളാഴ്‌ച
ഫിലാഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ഫിലാഡല്‍ഫിയയിലെ ആദ്യകാല കുടിയേറ്റക്കാരനുമായ റവ.ഫാ.ഡോ. പോള്‍ വര്‍ക്കി (83) നിര്യാതനായി. മാര്‍ച്ച്‌ 26-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 8.50-ന്‌ പെന്‍സില്‍വാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമാണ്‌.

1950-ല്‍ പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്ന്‌ ശെമ്മാശപട്ടം സ്വീകരിച്ചു. കോട്ടയം പഴയ സെമിനാരി, എം.ഡി സെമിനാരി എന്നിവടങ്ങളില്‍ നിന്നും വൈദീകപഠനം പൂര്‍ത്തിയാക്കി. 1957-ല്‍ ഉപരിപഠനത്തിനായി അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സെമിനാരിയിലെത്തി. അവിടെ നിന്നും മാസ്റ്റര്‍ ഓഫ്‌ ഡിവിനിറ്റി കരസ്ഥമാക്കി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസറ്റര്‍ ബിരുദവും, ഫിലാഡല്‍ഫിയ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എഡ്യൂക്കേഷനില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ അച്ചന്‍, സാന്‍ഫ്രാന്‍സിസ്‌കോ സേബ്രൂക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ സൈക്കളജിയില്‍ ഡോക്‌ടറേറ്റ്‌ നേടി. 25 വര്‍ഷത്തോളം പെന്‍സില്‍വാനിയ ഹോസ്‌പിറ്റലില്‍ സൈക്കോളജി വിഭാഗത്തിലെ തലവനായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പം ഫിലാഡല്‍ഫിയയിലെ മലയാളികളുടെ ആത്മീകാവശ്യം നിറവേറ്റുന്നതില്‍ മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിച്ചു.

2002-ല്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്നും വൈദീപട്ടം സ്വീകരിച്ചു. അമേരിക്കന്‍ ഭദ്രാസനത്തിലെ ഫിലാഡല്‍ഫിയ മാഷര്‍ സ്‌ട്രീറ്റ്‌ സെന്റ്‌ തോമസ്‌ പള്ളി വികാരിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

പെന്‍സില്‍വാനിയ, ചെസ്റ്റര്‍ വൈഡ്‌നര്‍ യൂണിവേഴ്‌സിറ്റിയിലെ റിട്ടയേര്‍ഡ്‌ ലൈബ്രേറിയന്‍ മറിയാമ്മ വര്‍ക്കിയാണ്‌ സഹധര്‍മ്മിണി. കോട്ടയം, മണര്‍കാട്‌ ഓമത്തില്‍ കുടുംബാംഗമാണ്‌.

എലിസബേത്ത്‌ വര്‍ക്കി ജോബ്‌സ്‌, പോള്‍ വര്‍ക്കി എന്നിവര്‍ മക്കളും, തിയോഡര്‍ ജോബ്‌സ്‌, റോസ്‌ലിന്‍ വര്‍ക്കി എന്നിവര്‍ മരുമക്കളുമാണ്‌. ഹെന്ററി ടെയ്‌ലര്‍ ജോബ്‌സ്‌, സാറ മറിയ ജോബ്‌സ്‌, സോഫിയ, മീറാബെല്‍, മാക്‌സ്‌ പൈലി എന്നിവര്‍ കൊച്ചുമക്കളുമാണ്‌.

കുറുപ്പംപടി ചിറയ്‌ക്കല്‍ പരേതനായ വര്‍ക്കി പൈലിയുടേയും ഏലിയാമ്മയുടേയും എട്ടുമക്കളില്‍ മുത്തയാളാണ്‌ അച്ചന്‍. അബ്രഹാം, പൗലോസ്‌, പോള്‍ മത്തായി (ന്യൂജേഴ്‌സി) എന്നിവര്‍ സഹോദരങ്ങളും അന്നമ്മ, ഏലിയാമ്മ, മേരി, ലില്ലി എന്നിവര്‍ സഹോദരിമാരുമാണ്‌.

സഹൃദയനും എഴുത്തുകാരനും, കവിയുമായ അച്ചന്‍ നിരവധി പ്രബന്ധങ്ങളും കവിതകളും രചിച്ചിട്ടുണ്ട്‌. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

പരേതന്റെ സംസ്‌കാര ശുശ്രൂഷകള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ അമേരിക്ക നോര്‍ത്ത്‌, ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസിന്റേയും ഭദ്രാസന വൈദീകരുടേയും നേതൃത്വത്തില്‍ നടക്കും. ബെന്‍സലേം റോസ്‌ ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ സെമിത്തേരിയില്‍ ഖബറടക്കും.

വേക്ക്‌സര്‍വീസ്‌ : മാര്‍ച്ച്‌ 30 ഞായറാഴ്‌ച ഉച്ചക്ക്‌ 2.30 മുതല്‍ 8.30 വരെ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ (Bensalem St. Gregorios Orthodox Church, 4136 Hulmeville Road Bensalem, PA 19020).

സംസ്‌കാരം: മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭി. സഖറിയ മാര്‍ നിക്കൊളവാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ നടക്കും. (Bensalem St. Gregorios Orthodox Church, 4136 Hulmeville Road Bensalem, PA 19020)

ഫൂണറല്‍ സര്‍വീസ്‌ : മാര്‍ച്ച്‌ 31 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ അഭി.സഖറിയ മാര്‍ നിക്കൊളവാസ്‌ മെത്രാപൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന്‌ 11.30 നെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയുടെ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.(Rosedale Memorial Park, 3850 Richlieu Rd, Philadelphia, PA 19020)
റവ.ഫാ. ഡോ. പോള്‍ വര്‍ക്കി നിര്യാതനായി, സംസ്‌കാരം തിങ്കളാഴ്‌ച
Join WhatsApp News
Leelamma Kuryan 2014-03-27 18:32:12
  Our family like to  express our deepest condolences to Paul Varkey Achen;s family.
  We had the opportunity to worship together in the ecumenical service in the early 70'.
  I also had the privilege to work with Achen for 25 years. Achen was very professional ,
  pleasant and kind to others.
Cherian Jacob 2014-03-27 23:40:53
ആചാര്യേശാ-മ-ശിഹാകൂദാ-ശ-കളർപ്പിച്ചോ-രീയാചാര്യ-ന്നേകണമേ-പുണ്യം നാഥാ സ്തോത്രം!

കൊഹനെക്-ആനീ-ബൈനോ-സ്കീനേ-ബ്രോ-ദാലോഹോ....
ബ് ഹൊയ്മൽ-ക്കൂസോ-ദു-ലോ-മെസ്തറിയോ... അം കാദീശേ...

ലൊകു തെശു ബുഹത്തോ ... മ് നാ-ഹേം-മീസേ--മെൻ - കബറൈഹൂൻ....
മൽബേ-ശിലഹൂൻ- എ-സ്തൽ ശുബഹോ..  ബ് യും നൂ -ഹോ-മോ

മ് ശീഹോ ദീ-സായ്ക്‌ മോ-റെദു-കുമറേ റാ-ബൊദു-കൊഹനേ 
ഹാസല -കൊഹനൈക് ശാ-മെശറോ-സൈക്ക്‌ ലോ-ക് തെശു-ബുഹത്തോ   
Barbara and Dariusz Swietlik 2014-03-29 09:25:01
Dear Barbara and the Family,

Our thoughts and prayers are with you and your children and their families in your time of sorrow.  We hope that the presence of your loved ones and friends  ease your pain and help you deal with your loss.  We have fond memories of Paul, his kind and low key demeanor.  We join you in mourning his passing away.   

With warmest regards,

Barbara and Dariusz Swietlik 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക