ജോസ് പിന്റോ സ്റ്റീഫന്‍Published on 02 November, 2011
ഒരു മലയാളി കുടുംബത്തിലെ അംഗമായി ഡല്‍ഹിയിലാണ് നിഷി രാജന് ജനിച്ചത്.
നിഷിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ആ കുടുംബം ന്യൂയോര്‍ക്കിലേക്ക് താമസം
മാറ്റി. അന്നുതൊട്ട് ന്യൂയോര്ക്കിലാണവരുടെ വാസം. നന്നെ ചെറുപ്പത്തിലെ
സംഗീതത്തോട് അഭിരുചി കാട്ടി തുടങ്ങിയ നിഷി ഒന്‍പതാം വയസ്സില്‍ തന്റെ
ആദ്യഗാനങ്ങളും കവിതകളും രചിച്ചു. അക്കാലത്ത് തന്നെ വിവിധതരം നൃത്തങ്ങള്‍
പഠിക്കാനും ആ പെണ്‍കുട്ടി താല്പര്യം കാണിച്ചു.
ഇപ്പോള്‍ വളരേയേറെ അറിയപ്പെടുന്ന കലാകാരിയായി നിഷി രാജന് മാറകഴിഞ്ഞു.
ഗാനരചയിതാവ്, ഗായിക, നടി, മോഡല്‍ , നര്‍ത്തകി എന്നീ തലങ്ങളിലെല്ലാം നിഷി
പേരെടുത്തുകഴിഞ്ഞു. അമേരിക്കന്‍ മുഖ്യധാരയില്‍ ഇത്രയേറെ
ശ്രദ്ധാകേന്ദ്രമായിട്ടും തന്റെ മലയാളിത്വം മറക്കാതിരിക്കാന്‍ നിഷി എപ്പോഴും
ശ്രമിച്ചു.
മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടുകള്‍ക്ക് മനസ്സില്‍
എന്നും പ്രമുഖ സ്ഥാനമുണ്ടായിരുന്നതും കൊണ്ട് തന്റെ കലാജീവതത്തിന് ഒരിടവേള
നല്കി 22-ാം വയസ്സില്‍ നിയമപഠനത്തിന് വീണ്ടും കോളേജില്‍ ചേര്‍ന്ന നിഷി
ഇപ്പോള്‍ തിരക്കേറിയ ഒരു അഭിഭാഷക കൂടിയാണ്. അതിനിടയിലാണ് കലാ ജിവിതത്തിനും
നിഷി സമയം കണ്ടെത്തുന്നത്.
നിഷിയുടെ ഗാനങ്ങള്‍ വളരെ ശ്രദ്ധ നേടികഴിഞ്ഞു. സിനിമാ-നാടക അഭിനയം
തുടരുന്നുണ്ട്. മുടങ്ങാതെ ഗാനരചയും നടത്തുന്നു. നിരവധി മാധ്യമങ്ങളില്‍
നിഷിയെകുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്.
നിഷിയെക്കുറിച്ച് ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിന്റെ ലിങ്ക്
വായനക്കാര്‍ക്കായി നിഷി രാജന്റെ പ്രത്യക അനുവാദത്തോടെ താഴെ കൊടുക്കുന്നു. NEWS LINK
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല