Image

തിരുവോണം അന്നും ഇന്നും (കവിത: എസ്‌. കെ.നിരപ്പത്ത്‌)

Published on 11 September, 2013
തിരുവോണം അന്നും ഇന്നും (കവിത: എസ്‌. കെ.നിരപ്പത്ത്‌)
അത്തംപിറന്നപുലരിയില്‍
അത്തപ്പൂവിരിച്ചുവട്ടത്തില്‍
കൊഞ്ചിക്കുഴഞ്ഞുകുട്ടികള്‍
തത്തിക്കളിച്ചുവട്ടത്തില്‍

പത്തുനാളില്‍എത്തുന്ന
തിരുവോണത്തിനായി
ചുറ്റുവട്ടംകൂട്ടിസന്തോഷമായി
കേരളത്തിന്റെകൊച്ചുമക്കള്‍

കുന്നുംപുഴയോരപൂക്കളെത്തേടി
കൊച്ചുകുട്ടികള്‍കൂട്ടുകാരുമൊത്ത്‌
കൊച്ചുകുട്ടകള്‍നിറച്ച്‌പൂക്കളും
കൊച്ചുരാവിലെദര്‌ശിപ്പാന്‍വട്ടമെത്തിച്ചപൂക്കളം

പുത്തന്‍പറമ്പിലെവിളവെടുത്ത്‌
പുരയില്‍എത്തിച്ചിടുന്നുകാരണവര്‍
പുത്തരിച്ചോറിനായിനെല്ലുകുത്തുന്നമ്മമാര്‍
പുത്തനുടിപ്പിനായികൊഞ്ചിക്കുഴയുന്നുകുട്ടികള്‍
പുത്തന്‍കലവുമായിചുമട്ടുകാര്‍
പുത്തനങ്ങാടിയില്‍പൊടിപൊടിക്കുന്നുകച്ചവടം

പത്തുനാളിലുംഉത്സവം
പച്ചവാഴഇലയില്‍ഭക്ഷണം
പലതരത്തില്‍കൂട്ടിക്കുഴച്ചകറികളും
പഞ്ഞമില്ലാതെകടന്നുപോകുന്നതിരുവോണം

ഓര്‍മയില്‍വിട്ടുമാറാത്ത
കൊച്ചുനാളിലെതിരുവോണം
ഓര്‍ക്കുവാന്‍ഇന്ന്‌ജനംആഘോഷിക്കുന്നു
കോമാളിവേഷം ധരിപ്പിച്ച്‌ മാവേലിമന്നനെ.

എസ്‌. കെ.നിരപ്പത്ത്‌

തിരുവോണം അന്നും ഇന്നും (കവിത: എസ്‌. കെ.നിരപ്പത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക