Image

രജിത: തോല്‍പ്പാവക്കൂത്തിലെ സ്‌ത്രീ സാന്നിധ്യം

Published on 09 August, 2013
രജിത: തോല്‍പ്പാവക്കൂത്തിലെ സ്‌ത്രീ സാന്നിധ്യം
നിരവധി വേദികളിലൂടെ തോല്‍പ്പാവക്കൂത്ത്‌ രംഗത്ത്‌ രജിത ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെയ്‌ക്കുന്നു. ചാര്‍ട്ടേഡ്‌ അക്കൗണ്‌ടന്റായി ഭാവിയുടെ കണക്കുകൂട്ടലുകള്‍ക്ക്‌ സമയം കണെ്‌ടത്തുന്നതിനൊപ്പം പാരമ്പര്യത്തിന്റെ സപര്യയിലെ കണ്ണികൂടിയാകുകയാണ്‌ രജിത.

എണ്‍പതിലധികം വേദികളില്‍ തോല്‍പ്പാവക്കൂത്ത്‌ അവതരിപ്പിച്ചിട്ടുള്ള രജിത തോല്‍പ്പാവക്കൂത്ത്‌ ആചാര്യന്‍ ഒറ്റപ്പാലം കൂനത്തറ രാമചന്ദ്രപുലവരുടെ മകളും അറിയപ്പെടുന്ന പാവ നിര്‍മാണ വിദഗ്‌ധയുമാണ്‌. ഓപ്പണ്‍ വേദികളിലാണ്‌ രജിത ഇതുവരെ പാവക്കൂത്ത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ദേവീക്ഷേത്രങ്ങളില്‍ കമ്പരാമായണം കഥപറയണമെന്ന്‌ രജിതയ്‌ക്ക്‌ ആഗ്രഹമുണെ്‌ടങ്കിലും ക്ഷേത്ര ആചാരങ്ങള്‍ ഇതിനെതിരാണ്‌. എന്നാല്‍ പഴമ്പാലക്കോട്‌ ദേവീക്ഷേത്രത്തില്‍ പിതാവിനും സഹോദരനുമൊപ്പം കൂത്തു പറയാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ്‌ രജിത.

കാവുകളില്‍ കൂത്തുപറയാന്‍ പുതുതലമുറ യുവാക്കളുടെ താത്‌പര്യം കുറയുന്നിടത്താണ്‌ രജിതയുടെ ഉദയമെന്നതും ശ്രദ്ധേയം. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കൂത്തുപറഞ്ഞുകഴിഞ്ഞ രജിതയെ പാവയുണ്‌ടാക്കാന്‍ അമ്മയും കൂട്ടിനുണ്‌ട്‌. ആട്‌, കാള എന്നിവയുടെ തോലാണ്‌ പാവനിര്‍മാണത്തിനു ഉപയോഗിക്കുന്നത്‌.

പിതാവിന്റെ വിഖ്യാതമായ ഗാന്ധിക്കൂത്ത്‌, ബൈബിള്‍കൂത്ത്‌ എന്നിവയില്‍ മുഖ്യകഥാപാത്രങ്ങളുടെ ചരടുവലിക്കുന്നതും രജിതതന്നെ. മഹാബലി ചരിതവും വിവിധ സാമൂഹ്യപ്രശ്‌നങ്ങളുടെ കൂത്തുകളും അണിയറയില്‍ ഒരുക്കുന്ന തിരക്കിലാണ്‌ പിതാവിനും സഹോദരനുമൊപ്പം രജിതയിപ്പോള്‍.
രജിത: തോല്‍പ്പാവക്കൂത്തിലെ സ്‌ത്രീ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക