Image

സ്‌ററാന്‍ലി ജോര്‍ജ്‌ ജോസഫ് പ്ലേനോ ഈസ്‌ററ് സീനിയര്‍ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടോറിയന്‍

ആന്‍ഡ്രൂസ് അഞ്ചേരി Published on 26 June, 2013
സ്‌ററാന്‍ലി ജോര്‍ജ്‌ ജോസഫ് പ്ലേനോ ഈസ്‌ററ് സീനിയര്‍ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടോറിയന്‍
ഡാളസ് : പ്ലേനോ ഈസ്‌ററ് സീനിയര്‍ ഹൈസ്‌ക്കൂള്‍ 2013-ലെ വാലിഡിക്‌റേറാറിയന്‍ പദവി മലയാളി വിദ്യാര്‍ഥി സ്‌ററാന്‍ലി ജോര്‍ജ്‌ ജോസഫ് കരസ്ഥമാക്കി. 1507 സഹപാ0ികളെ പിന്‍തള്ളിയാണ് ഹൈസ്‌ക്കൂള്‍ ഗ്രാഡ്വേററിലെ ഏററവും ഉയര്‍ന്ന ഈ സ്ഥാനം സ്‌ററാന്‍ലി സ്വന്തമാക്കിയത്.

ഡാളസിനടുത്ത് റിച്ചാര്‍ഡ്‌സണില്‍ താമസിക്കുന്ന കീഴ്‌വായ്പ്പൂര്‍ കാവുങ്കല്‍ ജോര്‍ജ്‌ജോസഫിന്റെയും(അനില്‍) വാഴൂര്‍ വാഴക്കാലചിറയില്‍ വത്സമ്മയുടെയും മകനാണ് സ്‌ററാന്‍ലി.

ഗിത്താര്‍ വായിക്കുന്നതില്‍ സമര്‍ഥനും ഹൈസ്‌ക്കൂള്‍ ഓര്‍ക്കസ്ട്രായില്‍ അംഗവുമായ സ്‌ററാന്‍ലി പഠനത്തിലും പഠനേതരവിഷയങ്ങളിലും ഒരുപോലെ തന്റെ മികവു തെളിയിച്ചിട്ടുണ്ട്. 2013 ലെ നാഷണല്‍ മെറിററ് സ്‌ക്കോളര്‍ഷിപ്പിനും അര്‍ഹനായി.

സ്പാനീഷ് ക്ലബ്, എന്‍വിറോണ്‍മെന്റ് ക്ലബ് എന്നിവയുടെ പ്രസിഡന്റ്, അമേരിക്കന്‍ കെമിസ്ട്രി ക്ലബ്, നാഷണല്‍ ഓണര്‍ സൊസൈററി , ഫ്യൂച്ചര്‍ ബിസ്സിനസ്സ് ലീഡേഴ്‌സ് ഓഫ് അമേരിക്ക, ഹാബിററാററ്‌ ഫോര്‍ ഹ്യുമാനിററി, ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യൂത്ത് ഫെലോഷിപ്പ് തുടങ്ങിയ സംഘടനകളില്‍ അംഗവുമാണ്.

ലോകരാഷ്ട്രങ്ങള്‍ ആവശ്യത്തിലധികം ഭക്ഷണ പദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുമ്പോഴും പട്ടിണിയും വിശപ്പുമായി വിവിധ രാജ്യങ്ങളില്‍ ജനം വലയുന്ന അവസ്ഥയ്ക്ക് മാററം വരണമെന്ന് ആഗ്രഹിക്കുന്ന സ്‌ററാന്‍ലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഡാളസില്‍ നിന്നും ഫൈനാന്‍സില്‍ ബിരുദമെടുത്ത് ഭാവിയില്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ ആകുവാനാണ് മോഹം.

സഹോദരി സോണിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയും സഹോദരന്‍ സ്‌ററീവന്‍ 9ാം ക്ലാസ്സ് വിദ്യാര്‍ഥിയുമാണ്.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി
സ്‌ററാന്‍ലി ജോര്‍ജ്‌ ജോസഫ് പ്ലേനോ ഈസ്‌ററ് സീനിയര്‍ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക