Image

ഡൊമിനിക്‌ ദില്‍ പനയ്‌ക്കലിന്‌ അലുംമ്‌നി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം

പോള്‍ ഡി. പനയ്‌ക്കല്‍ Published on 06 June, 2013
ഡൊമിനിക്‌ ദില്‍ പനയ്‌ക്കലിന്‌ അലുംമ്‌നി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം
ന്യൂയോര്‍ക്ക്‌: ഡൊമിനിക്‌ ദില്‍ പനയ്‌ക്കലിനെ `അലുംമ്‌നി ഓഫ്‌ ദി ഇയര്‍' ആയി ക്യൂന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗ്‌ ബഹുമാനിച്ചു. ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായ പരീക്ഷണമായി ന്യൂയോര്‍ക്ക്‌ സിറ്റി സ്ഥാപിച്ച ഈ സ്‌കൂളിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ ഈ ബഹുമതി. ഡൊമിനിക്‌ ഈ സ്‌കൂളിന്റെ സ്റ്റുഡന്റ്‌ ഗവണ്‍മെന്റ്‌ പ്രസിഡന്റ്‌ ആയി നാലുവര്‍ഷക്കാലം സേവനം ചെയ്‌തിരുന്നു.

ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സില്‍മാന്‍ വെപ്രിന്‍, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍ ഫ്രാങ്ക്‌ പാദവാന്‍, സ്‌കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ നൈജന്‍ പ്യൂ എന്നിവര്‍ക്കാണ്‌ ഡൊമിനിക്കിനൊപ്പം പുരസ്‌കാരം ലഭിച്ചത്‌.

ന്യൂഹൈഡ്‌ പാര്‍ക്ക്‌ ഇന്നിലെ ബാങ്ക്വറ്റ്‌ ഹാളില്‍ മെയ്‌ 23-ന്‌ ആയിരുന്നു സ്‌കൂളിന്റെ വാര്‍ഷികാഘോഷ ഗാല. യു.എസ്‌ കോണ്‍ഗ്രസ്‌ വുമണ്‍ ഗ്രേസ്‌ മെംഗ്‌, സെനറ്റര്‍ ഫ്രാങ്ക്‌ പാദവാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേ ചോ, അംസംബ്ലിമാനും ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയുമായ റോലി ലാന്‍സ്‌മാന്‍, മുന്‍ പ്രിന്‍സിപ്പല്‍ നൈജല്‍ പ്യൂ, കൗണ്‍സില്‍മാന്‍ മാര്‍ക്ക്‌ വെപ്രിന്‍ എന്നിവര്‍ പ്രസംഗിക്കുകയും ഡൊമിനിക്കിനെ അനുമോദിക്കുകയും ചെയ്‌തു.

ക്യൂന്‍സ്‌ ബോറോ പ്രസിഡന്റായി മത്സരിക്കുന്ന ബാരി ഗ്രോഡന്‍ ചിക്കിന്റെ കാമ്പയിന്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന ഡൊമിനിക്‌ പനയ്‌ക്കല്‍ ഇതിനു മുമ്പ്‌ അസംബ്ലിമാന്‍ റോറി ലന്‍സ്‌മാന്റെ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ആയിരുന്നു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ ഏഷ്യക്കാരനുമായ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ആയിരുന്നു 24-കാരനായ ഡൊമിനിക്‌. ഫ്‌ളോറല്‍ പാര്‍ക്കിലെ പോള്‍ ഡി. പനയ്‌ക്കല്‍- മേരി ദമ്പതികളുടെ മകനാണ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ ഡൊമിനിക്‌.
ഡൊമിനിക്‌ ദില്‍ പനയ്‌ക്കലിന്‌ അലുംമ്‌നി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരംഡൊമിനിക്‌ ദില്‍ പനയ്‌ക്കലിന്‌ അലുംമ്‌നി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക