Image

ഫൊക്കാനാ ചാരിറ്റി ഫണ്ട്‌ റേസിംഗ്‌ പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലെജി പട്ടരുമഠത്തില്‍ Published on 24 May, 2013
ഫൊക്കാനാ ചാരിറ്റി ഫണ്ട്‌ റേസിംഗ്‌ പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: മെയ്‌ 27-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ കോപ്പര്‍നിക്കസ്‌ (ഗേറ്റ്‌ വെ) തീയേറ്ററില്‍ വെച്ചു നടക്കുന്ന ഫൊക്കാനാ ചാരിറ്റി ഫണ്ട്‌ റേസിംഗ്‌ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കണ്‍വീനര്‍ ഷാനി ഏബ്രഹാമും, ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും, ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തിലും അറിയിച്ചു.

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ `ജില്ലയ്‌ക്ക്‌ ഒരു കാല്‍' പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന സ്റ്റേജ്‌ പ്രോഗ്രാമിലേക്ക്‌ എല്ലാവരുടേയും സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രശസ്‌ത സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരോടൊപ്പം ഏഷ്യാനെറ്റ്‌ വൊഡാഫോണ്‍ കോമഡി ഷോയിലെ ഹാസ്യ താരങ്ങളും, അമൃത ടിവി സൂപ്പര്‍ ഹിറ്റ്‌ വിന്നര്‍ രസികരാജ ടീം അംഗങ്ങളും, പ്രശസ്‌ത പിന്നണി ഗായകരും ഷോയില്‍ പങ്കെടുക്കുന്നു. ഏകദേശം 17 താരങ്ങള്‍ അടങ്ങുന്ന വന്‍ താരനിര തന്നെയാണ്‌ ഈ ഷോയുടെ പ്രധാന സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഭാരവാഹികളുടെ ഫോണ്‍നമ്പരില്‍ ബന്ധപ്പെടുക.
ഫൊക്കാനാ ചാരിറ്റി ഫണ്ട്‌ റേസിംഗ്‌ പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക