സാക്രമെന്റോ: കര്ദ്ദിനാളായതിനുശേഷം
ആദ്യമായി സാക്രമെന്റോയിലെ ഇന്‍ഫെന്റ് ജീസസ് ഇടവകയില്‍ സന്ദര്‍ശനം
നടത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി
ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപന ശുശ്രൂഷ, മാമോദ്ദീസ ശുശ്രൂഷ എന്നീ
കൂദാശകളില്‍ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള തന്റെ പ്രസംഗത്തിലാണ്
വളര്‍ന്നുവരുന്ന നമ്മുടെ തലമുറ മാതാപിതാക്കളെ അനുസരിച്ച് വളര്‍ന്നാല്‍
മാത്രമേ ജീവിതവിജയമുണ്ടാകുകയുള്ളുവെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചത്.
സഭാ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും
വരുംതലമുറയ്ക്കാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂദാശാ സ്വീകരണങ്ങളുടെ
അവസരങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്കുപരി പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം
കൊടുക്കണമെന്നും അദ്ദേഹം ഇടവകാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കര്‍ദിനാള്‍ പദവി ലഭ്യമായതിനുശേഷം ഇടവകയില്‍ പ്രഥമ സന്ദര്‍ശനം നടത്തുന്ന
കര്‍ദിനാളിനേയും, സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി
കൊള്ളന്നൂരിനേയും കത്തിച്ച മെഴുകുതിരി നല്കി ഇടവക വികാരി ഫാ. ജോണിക്കുട്ടി
പുലിശേരിയും, പൂച്ചെണ്ട് നല്കി ട്രസ്റ്റിമാരായ സിജില്‍
പാലയ്ക്കലോടിയും വില്‍സണ്‍ നെച്ചിക്കാടും സ്വീകരിച്ചു. ചെണ്ടമേളത്തിന്റെ
അകമ്പടിയോടെയും പുഷ്പവൃഷ്ടി നടത്തിയും ഇടവകാംഗങ്ങള്‍ കര്‍ദിനാളിനെ
സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ ഹെലേന
വര്‍ഗീസിനു മാമ്മോദീസയും, അഞ്ജലി പുതിയിടം, കാതറീന് കുരീക്കാട്, ആരോണ്‍
പുതിയിടം, സൈമണ്‍ കരിമറ്റം, കാല്വിന് പൊറത്തൂര്‍, മൈക്കിള്‍
പാറക്കണ്ടം, ലിമല്‍ പള്ളം, നിക്കാളോസ് നെച്ചിക്കാട് എന്നിവര്‍ക്ക്
ആദ്യകുര്‍ബാനയും മാത്യു കീഴാഞ്ജലി, മഡോണ ചെമ്മാച്ചേല്‍, ക്രിസ് പടനിലം
എന്നിവര്‍ക്ക് സ്ഥൈര്യലേപനവും നല്കി. സാക്രമെന്റോ ബിഷപ്പ് ഹെയിമി സോട്ടോ
ആശംസ അര്‍പ്പിച്ചു. ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ഡോ. ആന്റണി
കൊള്ളന്നൂര്‍, ഫാ. ജയിംസ് നരിതൂക്കില്‍, ഫാ. അബ്രഹാം എന്നിവര്‍
സഹകാര്‍മികരായിരുന്നു.