ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍
പ്രവര്‍ത്തിക്കുന്ന അല്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസ് (എസ് എം
സി സി) പൊതുജനബോധവല്ക്കരണത്തിന്റെയും, ഹൈസ്കൂള്‍കോളജ് വിദ്യാര്‍ത്ഥികള്‍ക്ക്
കരിയര്‍ ഗൈഡന്‍സ് നല്കുന്നതിന്റെയും ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി
സെമിനാറുകള്‍ നടത്തുന്നു. സാധാരണ ജനങ്ങള്‍ അനുദിന ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട
ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍പരമായ എല്ലാവിഷയങ്ങളും ഈ സെമിനാറുകളില്‍
ചര്‍ച്ചചെയ്യുന്നതും, സംശയനിവാരണത്തിനുള്ള അവസരം
ഉണ്ടായിരിക്കുന്നതുമാണ്.
സെമിനാര്‍ സീരീസിന്റെ ആദ്യത്തെ എപ്പിസോഡ് മെയ്
19 ഞായറാഴ്ച്ച സീറോമലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ നടന്നു. ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും, ഒന്നും രണ്ടും വര്‍ഷ കോളജ് വിദ്യാര്ത്ഥികള്ക്കുംംവേണ്ടി
കരിയര്‍ കൗണ്‍സലിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ആദ്യത്തെ
സെമിനാര്‍. ക്ലാസുകള്‍ നയിച്ചത് അമേരിക്കയില്‍ ഹൈസ്കൂള്‍കോളജ് വിദ്യാഭ്യാസം
നല്ലനിലയില്‍ പൂര്‍ത്തിയാക്കി പ്രശസ്തമായ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന രണ്ടാം
തലമുറയില്‍പെട്ട മൂന്നു പ്രൊഫഷണലുകളായിരുന്നു. യുവജനങ്ങള്‍ക്ക് ഏറ്റവും
ഇഷ്ടപ്പെട്ട രണ്ടു തൊഴില്‍ മേഖലകളായ ലോയര്‍, അക്കൗണ്ടന്റ് എന്നീ
പ്രൊഫഷണലുകളായിരുന്നു ആദ്യ സെമിനാറില്‍ പങ്കെടുത്തു പുതിയ തലമുറയ്ക്ക് തങ്ങളുടെ
വിജയഗാഥയുടെ രഹസ്യങ്ങളും, പരിചയത്തിലൂന്നിയുള്ള തൊഴില്‍പരമായ
മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയത്. ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന ലോ ഫേം ആയ
ഇന്വിസ്റ്റായില് പേറ്റന്റ് ലോയറായി ജോലിചെയ്യുന്ന ബിജു മുഞ്ഞേലി, ടവേര്‍സ്
വാറ്റ്സണില് കോര്‍പ്പറേറ്റ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ജേക്കബ് തോംസണ്‍,
പ്രൈസ് വാട്ടര്‍ കൂപ്പേഴ്സില്‍ ആഡിറ്ററായി ജോലിചെയ്യുന്ന ടോം ജോസ് സി.പി.എ.
എന്നിവരായിരുന്നു തങ്ങളുടെ അനുഭവങ്ങള്‍ ഇളയ സഹോദരങ്ങള്‍ക്കായി ആദ്യത്തെ സെമിനാറില്‍
പങ്കുവച്ചത്.
ഫിലാഡല്‍ഫിയായിലെ പ്രശസ്ത ലോ ഓഫീസായ പാസ്ക്കരെല്ല-കുന്നേല്‍
ആന്റ് പോമോയിലെ അറ്റോര്‍ണി ജോസ് കുന്നേല്‍, ഫിലാഡല്‍ഫിയായിലെ അറിയപ്പെടുന്ന
അക്കൗണ്ടിംഗ് സ്ഥാപനമായ ജോര്‍ജ് ഗോള്‍ഡ്സ്റ്റെയിന്‍ കമ്പനി സി. ഇ. ഒ ജോര്‍ജ്
മാത്യു സി. പി. എ. എന്നീ പ്രഗത്ഭരായ വ്യക്തികളായിരുന്നു സെമിനാര്‍ മോഡറേറ്റു
ചെയ്തത്. എസ്. ജെ. ടാക്സ് ആന്റ് ഫൈനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്സ് സി.ഇ. ഒ.
യും, എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റുമായ സാബു ജോസഫ് സി. പി. എ.
യുവ പ്രൊഫഷണലുകളെ സദസിന് പരിചയപ്പെടുത്തി. സീറോമലബാര്‍ പള്ളി വികാരി റവ. ഡോ.
അഗസ്റ്റിന് പാലക്കാപറമ്പില്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. എസ് എം സി സി
സെക്രട്ടറി ജോര്‍ജ് പനക്കല്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. ട്രഷറര്‍ ടോമി
അഗസ്റ്റിന്, ജോ. സെക്രട്ടറി ആലീസ് ആറ്റുപുറം, എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങളായ ജോസ് പാലത്തിങ്കല്‍, മോഡി ജേക്കബ്, ഡോ. ജെയിംസ് കുറിച്ചി, ബീനാ
ജോസഫ്, ജോസ് മാളേക്കല്‍, ദേവാലയ ട്രസ്റ്റിമാരായ വിന്‍സന്റ് ഇമ്മാനുവല്‍, ബിജി
ജോസഫ് എന്നിവര്‍ സെമിനാര്‍ ക്രമീകരിക്കുന്നതില്‍ സഹായിച്ചു. സെമിനാര്‍ വളരെ
വിജ്ഞാനപ്രദമായിരുന്നു.