Image

റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു

Published on 22 May, 2013
റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു
ചിക്കാഗോയിലെ ചരിത്ര പ്രസിദ്ധമായ ഗേററ് വേ തിയേറ്ററില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി കാണികളെ സംഗീതത്തിന്റെയും ചിരിയുടെയും ലോകത്തേയ്ക്ക് കൂട്ടികൊണ്ടു പോയ റിമി റ്റോമിയും, വിവേകാനന്ദനും, വിധു പ്രതാപും, പിഷാരടിയും, സുബിയും അക്ഷരാര്‍ത്ഥത്തില്‍ ചിക്കാഗോ മലയാളികളെ ഇളക്കി മറിച്ചു.

2013 ലെ ഏറ്റവും ഹിറ്റ് ഷോകളായി അമേരിക്കന്‍ മലയാളികള്‍ സ്വീകരിച്ച റിമി റ്റോമി ഷോ, ചിക്കാഗോ മലയാളികള്‍ക്ക് ഒരു ഉല്‍സവ പ്രതീതിയായിരുന്നു. കാല രംഗത്തെ കുലപതിയായ താരാ വിജയന്‍ അമേരിക്കയിലെത്തിയും ഷോയില്‍, സുപ്രസിദ്ധ മലയാള സിനിമാ നടി പത്മ പ്രിയ സെലിബ്രെറ്റി ഗസ്റ്റ് ആയി കടന്ന് വന്ന്, മലയാളം ഐപിടിവി ബോക്‌സ് നല്‍കിയപ്പോള്‍ , അത് മലയാളം ഐപിടിവിയ്ക്ക് ചിക്കാഗോ മലയാളികള്‍ നല്‍കിയ അംഗീകാരമായി. റിമി റ്റോമിയും, വിവേകാന്ദനും, രമേശ് പിഷാരടിയും മലയാളം ഐപിടിവിയുടെ ബോക്‌സുകള്‍ ചോദ്യോത്തരങ്ങളിലൂടെ നല്‍കിയപ്പോള്‍, മലയാളം ഐപിടിവിയ്ക്ക് കലാലോകം നല്‍കുന്ന അഭിനന്ദനമായി മാറി. ജോര്‍ജ് തോട്ടപ്പുറം പ്രസിഡന്റ് ആയ KCS ന്റെ ആഭിമുഖ്യത്തില്‍ നടന്ന റിമി റ്റോമി ഷോയുടെ മെഗാ സ്‌പോണ്‍സര്‍ ചിക്കാഗോയിലെ പ്രമുഖ ബിസിനസ്സുകാരനും, മലയാളം ഐപിടിവിയുടെ മാനേജിംഗ് പാര്‍ട്ട്‌നറുമാര ജോയ് നെടിയാകാലാ ആയിരുന്നു.
റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു
റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു

റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു

റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു

റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക