Image

സ്‌നേഹസംഗമത്തിന്‌ ടൊറന്റോയില്‍ ഊഷ്‌മള വരവേല്‍പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2013
സ്‌നേഹസംഗമത്തിന്‌ ടൊറന്റോയില്‍ ഊഷ്‌മള വരവേല്‍പ്‌
ടൊറന്റോ: സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ടൊറന്റോയുടെ ആഭിമുഖ്യത്തില്‍ മെയ്‌ 18-ന്‌ ശനിയാഴ്‌ച നടത്തപ്പെട്ട സ്‌നേഹസംഗമം എന്ന ക്രിസ്‌തീയ ഗാനശുശ്രൂഷ ടൊറന്റോ നിവാസികള്‍ നിറഞ്ഞ ഹൃദയത്തോടെ വരവേറ്റു.

ഓക്ക്‌വിന്‍ മീറ്റിംഗ്‌ ഹൗസ്‌ തീയേറ്ററില്‍ വൈകുന്നേരം 6.30-ന്‌ നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി ആത്മീയ ഗാനങ്ങളിലൂടെ ക്രിസ്‌തീയ ഗാനരംഗത്തെ പ്രശസ്‌തരായ കെ.ജി. മാര്‍ക്കോസ്‌, ബിനോയി ചാക്കോ, ഇമ്മാനുവേല്‍ ഹെന്റി, അഞ്‌ജു ജോസഫ്‌, സുനില്‍ സോളമന്‍ എന്നിവര്‍ നയിച്ച സംഗീത സായാഹ്നം മലയാളി മനസുകള്‍ക്ക്‌ സാന്ത്വനമേകി.

ഇടവക വികാരി റവ.ഫാ.ഡോ. തോമസ്‌ ജോര്‍ജ്‌ സ്വാഗതവും ട്രസ്റ്റി അലക്‌സ്‌ പി ചാണ്ടി കൃതജ്ഞതയും പറഞ്ഞു.
സ്‌നേഹസംഗമത്തിന്‌ ടൊറന്റോയില്‍ ഊഷ്‌മള വരവേല്‍പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക