വീട്ടിനുള്ളിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന കുഞ്ഞുങ്ങളുടെ
വര്‍ത്തമാനങ്ങളുമായി `സൂപ്പര്‍ കിഡ്‌സ്' പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു.
അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ കാത്തുനില്‍ക്കുന്ന കുരുന്നുകളുടെ വലിയ
വര്‍ത്തമാനങ്ങള്‍ വരുംവാരത്തില്‍ സംപ്രേഷണം ചെയ്യും. ഒപ്പം സാജന്‍ പള്ളുരുത്തി
അവതാരകനായെത്തി കുഞ്ഞുങ്ങളോടൊപ്പം സന്തോഷം പങ്കുവെയ്‌ക്കുന്നു.
കുസൃതിക്കുരുന്നുകള്‍ മനസുതുറക്കുന്ന `സൂപ്പര്‍ കിഡ്‌സ്' തിങ്കള്‍ മുതല്‍
വ്യാഴം വരെ രാത്രി ഏഴിനാണ് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത്. ചെറിയ ലോകത്തെ
വലിയ ഉത്തരങ്ങള്‍ അറിയാന്‍ അച്ഛനമ്മമാരുടെ പങ്കാളിത്തവും പരിപാടിയിലുണ്ട്.