Image

ഡബ്ലു.എം.സി മെമ്മോറിയല്‍ ഡേ ബാങ്ക്വറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാത്യു മൂലേച്ചേരില്‍ പ്രോംറ്റ് ന്യൂസ് Published on 22 May, 2013
ഡബ്ലു.എം.സി മെമ്മോറിയല്‍ ഡേ ബാങ്ക്വറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍, നോര്‍ത്ത് അമേരിക്കന്‍ പ്രൊവിന്‍സുകളുടെ സഹകരണത്തോടെ മെയ് 27-ന് മെമ്മോറിയല്‍ ഡേയില്‍ ഡാളസില്‍ നടത്തുന്ന ബാങ്ക്വറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയണ്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

കേരളത്തില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വേള്‍ഡ് മലയാളി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2013 ഡിസംബറില്‍ കേരളത്തില്‍ വച്ചു നടത്തപ്പെടുന്ന മിസ്സ് മലയാളി വേള്‍ഡ് വൈഡ് ഫിനാലെയുടെയും, എയ്ഡ്സ് ബാധിതരായ കുട്ടികളെ പരിചരിക്കുന്ന ചങ്ങനാശ്ശേരിയിലുള്ള ആത്മതാ സെന്ററിന്റെയും, 2013 നവംബറില്‍ ഡാളസ്സില്‍ വച്ചു നടത്തപ്പെടുന്ന മിസ്സ് മലയാളി വേള്‍ഡ് വൈഡ് സൗത്ത് ഈസ്റ്റ് റീജിയണ്‍ മത്സരത്തിന്റെയും ധനശേഖരണാര്‍ത്ഥമാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

5210 ലോക്കസ്റ്റ് ഗ്രൂവ് റോഡ്, ഗാര്‍ലന്‍ഡ്, ടെക്സസ്സിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ വച്ച് മെമ്മോറിയല്‍ ഡേയില്‍ വൈകിട്ട് 6 മണിക്കായിരിക്കും ബാങ്ക്വറ്റ് നടത്തുന്നത്. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ മേളം 2013 സംഗീത നിശയും ഹാസ്യമേളയും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

വളരെ നാളുകള്‍ക്ക് ശേഷം ഫാ. കച്ചിറമറ്റത്തിന്റെ നേതൃത്വത്തില്‍ കലാനൈപുണ്യമുള്ള കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കി നവോന്മേഷത്തോടെയും, തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടെയും കടന്നുവരുന്ന എയ്ഞ്ചല്‍ വോയ്സ് ടീം അംഗങ്ങളെ കൂടാതെ 2012 ഐഡിയ സ്റ്റാര്‍സിംഗര്‍ വിസ്മയമായ നന്ദു കിഷോര്‍, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ്സ് താരങ്ങളായ ഷൈജു, അയ്യപ്പ ബൈജു, മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ താരങ്ങളായ ലുബീന, കലാഭവന്‍ സിനോജ് എന്നിവരും ഉണ്ടായിരിക്കും.

ശ്രുതി മധുരമായ ഗാനങ്ങളാലും, ചിരിയുടെ മാലപ്പടക്കത്താലും താരപ്രഭയാലും ഹൃദ്യവും വര്‍ണ്ണാഭവുമായ ഈ വേള്‍ഡ് മലയാളി ബാങ്ക്വറ്റില്‍ സഹൃദയരായ എല്ലാ കലാസ്നേഹികളും കടന്നു വന്ന് അനുഗൃഹീതമാക്കണമെന്നും, ഈ ചടങ്ങിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പത്രോസ്: 2147385236, ഫിലിപ്പോസ് തോമസ്: 2144041920, പി.സി. മാത്യു: 9729996877, ഷാജി രാമപുരം: 9722614221, ഫ്രാന്‍സിസ് ജോര്‍ജ്ജ്: 2144350494, തോമസ് ഏബ്രഹാം: 9724897793, നിബു വെള്ളവന്താനം: 5166433085

ഡബ്ലു.എം.സി മെമ്മോറിയല്‍ ഡേ ബാങ്ക്വറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക