Image

കുവൈറ്റില്‍ പരിശോധന ശക്തമാക്കുന്നു; നിരവധി വിദേശികള്‍ പിടിയില്‍

Published on 21 May, 2013
കുവൈറ്റില്‍ പരിശോധന ശക്തമാക്കുന്നു; നിരവധി വിദേശികള്‍ പിടിയില്‍
കുവൈറ്റ് : ദിവസങ്ങളായി തുടരുന്ന അനധികൃത താമസക്കാര്‍ക്കെതിരെയും , ഗതാഗത നിയമ ലംഘകര്‍ക്കെതിരെയുമുള്ള തിരച്ചില്‍ കുവൈറ്റില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം കുവൈറ്റ് സിറ്റിയിലെ അല്‍ മുബാറക്കിയ മാര്‍ക്കറ്റില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ ജനറല്‍ (സുരക്ഷാ വിഭാഗം) മേജര്‍ താരിഖ് ഹമാദയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 110 ളം ആളുകളെ താമസ രേഖയില്ലാത്തതിന്റെ പേരിലും, 25 ളം പേരെ ഇഖാമ നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്നും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മിന്നല്‍ പരിശോദനയില്‍ ആയിരകണക്കിന് പേര്‍ പിടിയിലായതായി കരുതുന്നു. താമസ നിയമവും ട്രാഫിക് നിയമവും ലംഘിക്കുന്ന വിദേശികള്‍ക്കായുള്ള പരിശോധന എമിഗ്രേഷന്‍ വകുപ്പും ട്രാഫിക് വകുപ്പും സംയുക്തമായാണ് നടത്തുന്നത്..ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച 570 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കാപിറ്റല്‍ ഗവര്‍ണറേറ്റില്‍നിന്ന് 1658 നിയമ ലംഘനങ്ങള്‍ കണെ്ടത്തിയതില്‍ 85 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ഹവല്ലിയില്‍ 2300 നിയമ ലംഘനങ്ങള്‍ പടികൂടുകയും 150 വാഹനങ്ങള്‍ പടിച്ചെടുക്കുകയും 35 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.അഹ്മദിയില്‍ 1775 നിയമ ലംഘനങ്ങള്‍ പിടികൂടുകയും 75 വാഹനങ്ങള്‍ പടിച്ചെടുക്കുകയും ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തപ്പോള്‍ മുബാറക് അല്‍ കബീറില്‍ 269 നിയമ ലംഘനങ്ങളില്‍ ഏഴു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മുന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 1385 നിയമ ലംഘനങ്ങള്‍ കണെ്ടത്തുകയും 40 വാഹനങ്ങള്‍ പിടികൂടുകയും 32 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ജഹ്‌റയില്‍ 2091 നിയമ ലംഘനങ്ങള്‍ കണെ്ടത്തുകയും 45 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 29 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക