Image

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിച്ചു.

ജോര്‍ജ് തുമ്പയില്‍ Published on 20 May, 2013
ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിച്ചു.
ന്യൂയോര്‍ക്ക് : അഭൂതപൂര്‍വ്വമായ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസും ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 10 മുതല്‍ 13 വരെ ന്യൂയോര്‍ക്ക് എലന്‍വില്ലിലുള്ള ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലെ എല്ലാ മുറികളും ബുക്ക് ചെയ്തു കഴിഞ്ഞിട്ടും പിന്നെയും രജിസ്‌ട്രേഷനുകള്‍ വന്നു കൊണ്ടിരിക്കുന്നതിനാലാണ്, നേരത്തെ തന്നെ രജസ്‌ട്രേഷന്‍ അവസാനിപ്പിക്കേണ്ടി വന്നത്. ഈ തീരുമാനത്തിന് ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അംഗീകാരവും കിട്ടി. ഭദ്രാസനത്തിലെ വൈദീകര്‍, ഭദ്രാസന അസംബ്ലി അംഗങ്ങള്‍, കോണ്‍ഫറന്‍സ് കമ്മിററി അംഗങ്ങള്‍ തുടങ്ങിയവരുടെ അക്ഷീണപ്രയന്ത്‌നങ്ങളെയും, ജനങ്ങളുടെ താല്പര്യത്തെയും ശ്ലാഘിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍, കോണ്‍ഫറന്‍സിന്റെ ഇനിയുള്ള നടത്തിപ്പില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് സൂചിപ്പിക്കുന്നുമുണ്ട്.

പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കൂടിയ രജിസ്‌ട്രേഷന്‍ കിക്കോഫില്‍ വികാരി റവ. ഡോ. ജോര്‍ജ് കോശി ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജില്‍ നിന്ന് ഫോമുകള്‍ സ്വീകരിച്ചു. ട്രഷറര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ബിസിനസ് മാനേജര്‍ അജിത് വട്ടശ്ശേരില്‍, എന്റര്‍ടെയിന്റ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി വറുഗീസ് എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കി. കാലം ചെയ്ത കോട്ടയം ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവറുഗീസ് മാര്‍ ഈവാനിയോസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഡോ.ഫിലിപ്പ് ജോര്‍ജ് സംസാരിച്ചു. മദേഴ്‌സ് ഡേയുടെ ആശംസകള്‍ നേരുകയും ചെയ്തു. ആശാഭവന്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ എലിസമ്പത്ത്, സിസ്‌ററര്‍ സോഫിയ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക