Image

ബിനോയിയുടെ അറസ്റ്റ് : ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ശക്തമായി അപലപിച്ചു

ജയപ്രകാശ് നായര്‍ Published on 20 May, 2013
 ബിനോയിയുടെ അറസ്റ്റ് : ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ശക്തമായി അപലപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രവാസി ശ്രീ ബിനോയ്‌ ചെറിയാനെ അകാരണമായി കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ ഹഡ്സണ്‍ വാലി മലയാളി അസ്സോസ്സിയേഷന്‍ യോഗം ചേര്‍ന്ന് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. കസ്റ്റംസ് ക്യുവില്‍ നിന്ന മുഴുവന്‍ യാത്രക്കാരെയും നിസ്സാരന്മാരാക്കി അവരുടെ മുന്നില്‍ കയറി നിന്ന ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തി സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതും അവഹേളനപരവും  ആയിരുന്നുവെന്ന് യോഗം വിലയിരുത്തി.  ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ക്ഷമാപണം ചെയ്ത് തന്റെ സ്ഥാനത്തു ചെന്ന് നില്‍ക്കേണ്ടതിനു പകരം, ഈ തരം താണ പ്രവൃത്തിയെ ചോദ്യം ചെയ്തു എന്ന കാരണത്താല്‍ സംസ്കാരമില്ലാത്ത പെരുമാറ്റത്തില്‍ കൂടി രഞ്ജിനി ഹരിദാസ്‌, ബിനോയ്‌ ചെറിയാനെ ഉന്നതന്മാരുടെ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുകയാണ് ഉണ്ടായത്.  

തെളിവുകള്‍ ശേഖരിക്കാതെ ഏകപക്ഷീയമായി നടത്തിയ പോലീസ് നടപടി ലോകം മുഴുവന്‍ ചിതറിപ്പാര്‍ക്കുന്ന മലയാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും  ആയിരുന്നുവെന്ന് അസ്സോസ്സിയേഷന്‍ വിലയിരുത്തി. ഈ വിഷയത്തില്‍ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ ഒറ്റക്കെട്ടായി ബിനോയിക്ക് അനുഭാവം പ്രകടിപ്പിക്കുകയും കേരള പോലീസിന്റെ നടപടിക്കെതിരെ പ്രമേയം പാസ്സാക്കുകയും  ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനി മേലില്‍ ഇത്തരമൊരു  ദുരവസ്ഥ ഒരു പ്രവാസി മലയാളിക്കും ഉണ്ടാകാതിരിക്കുവാന്‍ കേരള ഭരണ/പ്രതിപക്ഷ നേതാക്കളോടും ഈ  പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണ്.  

നിയമം കാറ്റില്‍ പറത്തി ഉന്നത പോലീസുകാരുടെ ഒത്താശയോടെ നിരപരാധികളെ തേജോവധം നടത്തുന്ന ഇത്തരം പ്രവൃത്തികളില്‍ പ്രവാസി മലയാളികള്‍ ഉത്ഘണ്ഠാകുലരാണ്. മാത്രമല്ല ഇനിമേലില്‍ രഞ്ജിനി ഹരിദാസിന്റെയോ അവരെ സ്പോണ്സര്‍ ചെയ്യുന്നവരുടെയോ യാതൊരു പരിപാടികളിലും ഹഡ്സണ്‍‌വാലി മലയാളി അസ്സോസ്സിയേഷന്‍ പങ്കെടുക്കുകയില്ലെന്നും തീരുമാനിച്ചു.  സമൂഹത്തില്‍  മാതൃകാപരമായി പെരുമാറാന്‍ തയ്യാറാകാത്ത ഒരു സ്റ്റാര്‍, സെലിബ്രിറ്റികളുടെയും പൊതുപരിപാടികള്‍ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ ബഹിഷ്കരിക്കണമെന്ന് അസോസിയേഷന്‍ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 
 
പ്രസിഡന്റ് ബോസ് കുരുവിളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന    പാസ്സാക്കി.  ബോര്‍ഡ് ഓഫ് ട്രസ്ടീ ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാന്‍, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌  വര്‍ഗീസ്‌ ഒലഹന്നാന്‍, കുര്യാക്കോസ് തരിയന്‍,   ഫിലിപ്പോസ് ഫിലിപ്പ്, മത്തായി ചാക്കോ, മനോജ്‌ അലക്സ്, മത്തായി ദാസ്‌, തമ്പി പനക്കല്‍, അലക്സ് എബ്രഹാം, ജോര്‍ജ്  താമരവേലില്‍, ജോസഫ്‌ കുരിയാപ്പുറം, ജയപ്രകാശ് നായര്‍, ലൈസി അലക്സ്, വിശ്വനാഥന്‍ കുഞ്ഞുപിള്ള, അലക്സ് തോമസ്‌ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.  
 ബിനോയിയുടെ അറസ്റ്റ് : ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ശക്തമായി അപലപിച്ചു
Join WhatsApp News
josecheripuram 2013-05-21 18:37:54
I appriciate the support and concerns of Malayalees all over the world.I find the Police is at greater Fault in discharging their duty.The law abiding citizen was taken in to custody where as the person broke the law got loose.Is our police the slaves of celebreties.The decision to boycott stage shows may teach a lesson ,to not take our hospitality as our weakness.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക