Image

ഇന്ത്യാ-ചൈന ബന്ധം ഊഷ്‌മളമാക്കാന്‍ പരസ്‌പര ധാരണ

Published on 20 May, 2013
ഇന്ത്യാ-ചൈന ബന്ധം ഊഷ്‌മളമാക്കാന്‍ പരസ്‌പര ധാരണ
ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം മൂലം ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇതിന്റെ മുന്നോടിയായി പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉടന്‍ ചൈന സന്ദര്‍ശിക്കും.

ലഡാക്കില്‍ കഴിഞ്ഞ മാസം ചൈന നടത്തിയ കടന്നുകയറ്റങ്ങളുടെ പശ്‌ചാത്തലത്തില്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ്‌ പ്രധാനമന്ത്രി ലി കെചിയാങ്ങും നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ പ്രശ്‌നത്തിനായിരുന്നു പ്രാധാന്യം.

വ്യാപാര, വാണിജ്യ ബന്ധങ്ങളും ജനസമ്പര്‍ക്കവും മെച്ചപ്പെടുത്താന്‍ വീസാ ചട്ടങ്ങള്‍ ലളിതമാക്കും. ഇരട്ട നഗര പദ്ധതികള്‍ പ്രോല്‍സാഹിപ്പിച്ചു സഹകരണം മെച്ചപ്പെടുത്തും.നാഥുല ചുരം വഴിയുള്ള അതിര്‍ത്തി ബന്ധം ശക്‌തിപ്പെടുത്തും.മറ്റു രാജ്യങ്ങളില്‍ പൊതു താല്‍പര്യമുള്ള പദ്ധതികളില്‍ സഹകരിക്കും.സാമ്പത്തിക സ്‌ഥാപനങ്ങളുമായുള്ള സഹകരണം ശക്‌തമാക്കും; ബാങ്കുകള്‍ക്ക്‌ ഇരുരാജ്യത്തും ശാഖകള്‍ തുറക്കാന്‍ പിന്തുണ നല്‍കും.ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട്‌ ദോഹ വികസന അജന്‍ഡ മുന്നോട്ടു കൊണ്ടുപോകും; ഉഭയകക്ഷി മേഖലാ വ്യാപാര കരാറിന്റെ സാധ്യത പരിശോധിക്കും.സൊമാലിയന്‍ കൊള്ളക്കാരെ നേരിടുന്നതുള്‍പ്പെടെ കടല്‍യാത്ര സുരക്ഷിതമാക്കാന്‍ നടപടിയെടുക്കുമെന്നും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക