ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, ചിക്കാഗോ
റീജിയണ്‍ ഭാരവാഹികള്‍ക്ക് മെയ് 11 ശനിയാഴ്‌ച 6 മണിക്ക് സ്റ്റെര്‍ലിംഗ്
ഹൈറ്റിലുള്ള ഹോളി ഗോസ്റ്റ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് ജോസ് ലൂക്കോസിന്റെ
നേതൃത്വത്തില്‍ സെന്റ് മേരീസ് & എം.എം.എ. ഗ്രൂപ്പിന്റെ ചെണ്ടമേളത്തോടും
താലപ്പൊലിയോടും കൂടി സ്വീകരണം നല്‍കി. ഫൊക്കാന ജോയിന്റ് സെക്രട്ടറി ഡോ. മാത്യു
വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള
നിലവിളക്ക് കൊടുത്തി യോഗം ഉദ്‌ഘാടനം ചെയ്‌തു. ജെയ്‌സ് കണ്ണച്ചാംപറമ്പില്‍, അരുണ്‍
ഏലുവില്ല എന്നിവര്‍ എം.സി.യായിരുന്നു.
ഡോ. മാത്യു വര്‍ഗീസ് എല്ലാവരേയും
സ്വാഗതം ചെയ്‌തു. ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗീസ്
പാലമലയില്‍, കേരള ക്ലബ് പ്രസിഡന്റ് അരുണ്‍ ദാസ്, മിച്ചിഗണ്‍ മലയാളി അസോസിയേഷന്‍
പ്രസിഡന്റ് ജോസ് ചാഴികാടന്‍, 2014 ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍
കരിംകുറ്റി, ഫൊക്കാന ചിക്കാഗോ റിജീയണല്‍ വൈസ് പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍,
കേരള ക്ലബ് ബോര്‍ഡ് ഓഫ് ട്രസ്റ്റി പ്രസിഡന്റ് ബാബു കുര്യന്‍, യൂത്ത് ഫോറം
നാഷണല്‍ പ്രസിഡന്റ് എബി റാന്നി എന്നിവര്‍ പ്രസംഗിച്ചു. മാത്യു ഉമ്മന്റെ
നന്ദിപ്രകടനത്തോടും ഡിന്നറോടുംകൂടി യോഗം പര്യവസാനിച്ചു. കുട്ടികളുടെയും
മുതിര്‍ന്നവരുടെയും എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമും ഉണ്ടായിരുന്നു.