Image

ഷാര്‍ജയെ സംഗീതസാഗരത്തിലാഴ്ത്തി ശ്രേയ ഘോഷാല്‍

Published on 20 May, 2013
ഷാര്‍ജയെ സംഗീതസാഗരത്തിലാഴ്ത്തി ശ്രേയ ഘോഷാല്‍
ഷാര്‍ജ: ഷാര്‍ജയില്‍ ഒരിക്കല്‍ കൂടി സ്വര്‍ഗം ഭൂമിയിലേക്കിറങ്ങി വന്നു. സ്വര്‍ഗീയസംഗീതം സ്വരങ്ങളില്‍ ആവാഹിച്ച് ഇന്ത്യയുടെ വാനമ്പാടി ശ്രേയ ഘോഷാല്‍ പാടിത്തുടങ്ങിയപ്പോള്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ സംഗീതലഹരിയിലാഴ്ന്നു. ഹിന്ദി, മലയാളം ഭാഷകളിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും താന്‍ പാടിയ ഗാനങ്ങളുമായാണ് ഗായിക എത്തിയത്. ഗാനങ്ങള്‍ക്കൊപ്പം ബോളിവുഡിലെ 25 അംഗസംഘം നൃത്തത്തിനു കൂടി ചുവടുവച്ചതോടെ ഷാര്‍ജ ഇളകിമറിഞ്ഞു. ഗായകനായ പ്രിത്വിവും ശ്രേയയ്‌ക്കൊപ്പം സ്റ്റേജിലെത്തിയിരുന്നു. 

പരിപാടിയില്‍ ഷാര്‍ജ രാജകുടുംബാംഗമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ഖാലിദ് അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനു സംഗീതപ്രേമികള്‍ സംഗീതനിശയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക