കോലഞ്ചേരി: സഭാ തര്‍ക്കം പരിഹരിക്കുന്നതിനു പ്രത്യേക കമ്മീഷനെ നിയോഗിക്കാമെന്ന ഗവണ്‍മെന്റിന്റെ വാഗ്ദാനം നടപ്പാക്കാത്തതില്‍ യാക്കോബായ സഭയുടെ വാര്‍ഷിക സുന്നഹദോസ് ആശങ്ക രേഖപ്പെടുത്തി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന ത്രിദിന സുന്നഹദോസില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. സഭയിലെ 28 മെത്രാപ്പോലീത്തമാര്‍ സുന്നഹദോസില്‍ പങ്കെടുത്തു. സഭാ തര്‍ക്കങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റ് പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കാന്‍ കേന്ദ്ര ഭരണനേതൃത്വത്തെയും സോണിയാ ഗാന്ധിയെയും നേരില്‍ കണ്ടു സമ്മര്‍ദം ശക്തമാക്കാന്‍ സുന്നഹദോസ് തീരുമാനിച്ചതായി സഭാ മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
സിറിയയില്‍ കലാപകാരികള്‍ തട്ടികൊണ്ടുപോയ മെത്രാപ്പോലീത്തമാരുടെ മോചനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് പത്യേക സംഘത്തെ ടര്‍ക്കിയിലേക്ക് അയയ്ക്കണമെന്നു സുന്നഹദോസ് അഭ്യര്‍ഥിച്ചു.