Image

മരുന്നു പരീക്ഷണം: സര്‍ക്കാര്‍ ഇടപെടണം: കെസിബിസി പ്രോ ലൈഫ് സമിതി

Published on 15 May, 2013
മരുന്നു പരീക്ഷണം: സര്‍ക്കാര്‍ ഇടപെടണം: കെസിബിസി പ്രോ ലൈഫ് സമിതി
കൊച്ചി: വിവിധ മരുന്നു പരീക്ഷണങ്ങളിലൂടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ രാജ്യത്ത് 2,644 പേര്‍ മരിച്ചതായി തെളിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്നു കെസിബിസി പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു. 

മരുന്നു പരീക്ഷണത്തിലൂടെ 11,972 പേര്‍ക്കു ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടായെന്നും കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിക്കു മുമ്പില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. പരീക്ഷണം നടത്തിയ 17 മരുന്നുകള്‍ക്കു മാത്രമാണു വിപണന അനുമതി നല്‍കിയിട്ടുള്ളത്. മരുന്നു പരീക്ഷണം നടത്താനുള്ള ജീവികളായി രോഗികളെ മാറ്റാതിരിക്കാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക