Image

ക്രൈസ്തവര്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി നിലകൊള്ളണം: മാര്‍ ആനിക്കുഴിക്കാട്ടില്‍

Published on 14 May, 2013
ക്രൈസ്തവര്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി നിലകൊള്ളണം: മാര്‍ ആനിക്കുഴിക്കാട്ടില്‍
തൊടുപുഴ: രാജ്യത്തിനും സഭയ്ക്കും നിസ്തുല സേവനംചെയ്തു കത്തോലിക്കരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നു ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. തച്ചില്‍ മാത്തു തരകന്റെ 200-ാം ചരമവാര്‍ഷികം കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിച്ച കാലത്ത് 14 ലക്ഷം രൂപ തിരുവിതാംകൂറിനു കടമായി നല്‍കിയ രാജ്യസ്‌നേഹിയായിരുന്നു തച്ചില്‍ മാത്തു തരകന്‍. സഭയുടെ വളര്‍ച്ചയ്ക്ക് സ്വദേശീയ മെത്രാന്‍മാരെ വാഴിച്ചുകിട്ടുന്നതിനു തരകന്റെ സേവനം വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ജോസ് തച്ചില്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കല്‍, ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ടോം ജോസ് അങ്കമാലി, സൈബി അക്കര, പ്രഫ. വി.എ. വര്‍ഗീസ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. തോമസ്, റാണി മത്തായി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവര്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി നിലകൊള്ളണം: മാര്‍ ആനിക്കുഴിക്കാട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക